ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് നാലുമാസത്തെ ജി.എസ്.ടി കുടിശ്ശിക നൽകാനുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലെ കുടിശ്ശികയാണ് നൽകാനുള്ളത്.
സംസ്ഥാനങ്ങളുടെ കുടിശ്ശിക കൊടുത്തുതീർക്കാനായി ജി.എസ്.ടി കൗൺസിലിന് നിരന്തരം നിർദേശം നൽകുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും നാലുമാസത്തെ കുടിശ്ശിക നൽകാനുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങൾ കുടിശ്ശിക കൊടുത്തുതീർക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
2017 ജൂലൈ ഒന്നിന് ജി.എസ്.ടി രാജ്യ വ്യാപകമായി നടപ്പാക്കിയതുമുതൽ സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ നഷ്ടം വരുന്ന തുക ആദ്യ അഞ്ചുവർഷം കേന്ദ്രം നൽകണം. ജി.എസ്.ടിയിൽനിന്നുള്ള പ്രതിമാസ വരുമാനം അതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ 14 ശതമാനം കൂടിയില്ലെങ്കിൽ ആ വ്യത്യാസം നഷ്ടപരിഹാരമായി കേന്ദ്രം നൽകണം. രണ്ടുമാസത്തിലൊരിക്കലാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്.
ഇത്തവണ മാർച്ച് അവസാനവാരം ലോക്ഡൗൺ തുടങ്ങിയതിനാൽ സംസ്ഥാനങ്ങൾക്ക് വൻതോതിൽ നികുതിവരുമാനം കുറഞ്ഞു. അതിനാൽ കൂടുതൽ തുക നഷ്ടപരിഹാരമായി കേന്ദ്രം നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.