ന്യൂഡൽഹി: ഏകീകൃത നികുതി സംവിധാനം നിലവിൽ വന്നതിെൻറ പശ്ചാത്തലത്തിൽ ഹ്രസ്വകാലത്തേക്ക് സ്വർണത്തിെൻറ ആവശ്യകതയിൽ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. വേൾഡ് ഗോൾഡ് കൗൺസിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച പുറത്ത് വിട്ടത്.
ജി.എസ്.ടി നിലവിൽ വന്നതോടെ ജൂലൈ ഒന്ന് മുതൽ സ്വർണത്തിെൻറ നികുതി 1.2 ശതമാനത്തിൽ നിന്ന് 3 ശതമാനമായി വർധിച്ചിരുന്നു. ഇതാണ് സ്വർണത്തിെൻറ ആവശ്യകതയിൽ കുറവുണ്ടാകുന്നതിന് കാരണമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിെൻറ പക്ഷം. കഴിഞ്ഞ ഏഴാഴ്ചയായി കുറഞ്ഞ വിലയിലാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉള്ളത്.
നോട്ട് പിൻവലിക്കലിന് ശേഷം കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതും സ്വർണ വിപണിക്ക് തിരിച്ചടിയായി. ചെറിയ ശതമാനം ആളുകൾ മാത്രമാണ് ചെക്കുകളും, ഡിജിറ്റൽ രീതികളുമുപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത്. ഗ്രാമീണ മേഖലയിൽ ഇത്തരം ഇടപാടുകൾ നടത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതാണ് സ്വർണ വിപണിക്ക് തിരിച്ചടിയാവാൻ കാരണം.
2017ൽ 650 മുതൽ 750 ടൺ വരെയാണ് സ്വർണത്തിന് ആവശ്യകതയുണ്ടാകുകയെന്നാണ് റിപ്പോർട്ടിലെ പരാമർശം. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇത് 846 ടൺ വരെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.