ന്യൂഡൽഹി: ഐസ്ക്രീമിന്റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. പാർലറുകളിൽ വിതരണം ചെയ്യുന്ന ഐസ്ക്രീമിന്റെ നികുതിയാണ് വർധിപ്പിച്ചത്. അഞ്ച് ശതമാനത്തിൽ 18 ശതമാനമായാണ് നികുതി കൂട്ടിയത്. ഐസ്ക്രീം പാർലറുകൾക്കകത്ത് വിതരണം ചെയ്യുന്ന ഐസ്ക്രീം നേരത്തെ തന്നെ തയാറാക്കിയതാണെന്നും അതിനാൽ 18 ശതമാനം നികുതി ഈടാക്കുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് നധകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.
ഐസ്ക്രീം പാർലറുകളിലല്ല ഐസ്ക്രീം നിർമിക്കുന്നത്. അതുകൊണ്ട് റസ്റ്ററന്‍റിന്‍റെ ആനുകൂല്യം ഐസ്ക്രീം പാർലറുകൾക്ക് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. ഐസ്ക്രീം പാർലറുകളിലോ സമാനമായ സ്ഥാപനങ്ങളിലോ വിൽക്കുന്ന ഐസ്ക്രീമിന് 18 ശതമാനം നികുതിയിടാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ജി.എസ്.ടി കൗൺസിൽ നിർദേശപ്രകാരമാണ് പുതിയ തീരുമാനം. ക്ലൗഡ് കിച്ചൻ/ സെൻട്രൽ കിച്ചൻ എന്നിവയുടെ നികുതി അഞ്ച് ശതമാനമായി നിജപ്പെടുത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. കാസിനോ, റേസ് ക്ലബ്, ഐ.പി.എൽ തുടങ്ങിയ പരിപാടികൾക്ക് 28 ശതമാനം നികുതി ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.