ന്യൂഡൽഹി: ജി.എസ്.ടി റിേട്ടൺ സമർപ്പിക്കുന്നതിനുള്ള തീയതി കേന്ദ്രസർക്കാർ നീട്ടി. ആഗ്സ്റ്റ് 25 വരെ വ്യാപാരികൾക്ക് റിേട്ടൺ സമർപ്പിക്കാം. മുമ്പ് ആഗസ്റ്റ 20 ആയിരുന്നു റിേട്ടൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ജി.എസ്.ടി റിേട്ടൺ സമർപ്പിക്കുന്നതിനുള്ള വെബ്സൈറ്റിലെ തകരാറാണ് തീയതി നീട്ടാൻ കാരണം.
വെബ്സൈറ്റിലെ തകരാർ മൂലം ജി.എസ്.ടി.ആർ-3B ഫോം സമർപ്പിക്കുന്നതിനുള്ള തീയതി അഞ്ച് ദിവസം കൂടി നീട്ടിയതായി ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനായി ഏത്രയും പെെട്ടന്ന് റിേട്ടൺ സമർപ്പിക്കാനും നിർദേശമുണ്ട്.
പ്രളയം മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങൾ ജി.എസ്.ടി റിേട്ടൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ജി.എസ്.ടി ഒാർഡിനൻസ് പാസാക്കാൻ വൈകിയെന്ന് വാദമുയർത്തി ജമ്മുകശ്മീരും തീയതി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.