ന്യൂഡൽഹി: ജൂലൈ ഒന്ന് മുതൽ ചരക്ക് സേവന നികുതി രാജ്യത്ത് നിലവിൽ വരികയാണ്. സാമ്പത്തിക മേഖലയിലെ സമഗ്രപരിഷ്കാരം ഒാഹരി വിപണിയിൽ എങ്ങനെയാണ് ബാധിക്കുക എന്നത് നിക്ഷേപകരെല്ലാം ആകാംഷയോടെയാണ് നോക്കി കാണുന്നത്. ജി.എസ്.ടി ആദ്യഘട്ടത്തിൽ ഒാഹരി വിപണിയെ നെഗറ്റീവ് ആയി സ്വാധീനിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം നംവബറിലെ നോട്ട് പിൻവലിക്കൽ ഒാഹരി വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. വിപണിയിൽ വൻ തകർച്ചയായിരുന്നു നോട്ട്പിൻവലിക്കൽ മൂലമുണ്ടായത്. ജി.എസ്.ടി നിലവിൽ വരുേമ്പാൾ സമാനമായ സ്ഥിതിയായിരിക്കും ഉണ്ടാവുകയെന്നാണ് പ്രവചനങ്ങൾ. എന്നാൽ അത്രത്തോളം തകർച്ച ഒാഹരി വിപണിയിൽ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ജി.എസ്.ടിയോട് കരുതലോടെയാണ് ഒാഹരി വിപണി ആദ്യഘട്ടത്തിൽ പ്രതികരിക്കുന്നത്. ഒരു മാസത്തിനിടയിൽ ആദ്യമായി ബോംബൈ സൂചിക സെൻസെക്സ് 31,000 പോയിൻറിന് താഴെ പോയി. ജൂൺ 27ന് ശേഷമാണ് വിപണിയിൽ ഇത്തരത്തിൽ ചാഞ്ചാട്ടമുണ്ടാകുന്നത്. ജി.എസ്.ടി നിലവിൽ വരുന്നതിന് മുന്നോടിയായാണ് വിപണിയിലെ മാറ്റം എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ജി.എസ്.ടി രാജ്യത്തിെൻറ ജി.ഡി.പിയിൽ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ സംവിധാനത്തിലേക്ക് മാറാൻ കമ്പനികൾക്ക് കുറച്ച് സമയമെടുക്കും. ഇതുവരെ വിപണിയിലും തിരിച്ചടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.