ബംഗളൂരു: അധ്യാപകർ നടത്തുന്ന ഗസ്റ്റ് ലക്ചേഴ്സിന് ലഭിക്കുന്ന വേതനത്തിന് ജി.എസ്.ടി ചുമത്തി കർണാടക ബെഞ്ച് ഓഫ് എ.എ.ആർ. ഈ സേവനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്താമെന്നാണ് കർണാടക അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങിന്റെ ഉത്തരവ്.
സായിറാം ഗോപാലകൃഷ്ണൻ ഭട്ട് എന്നയാൾ നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. വിവിധ കോളജുകളിൽ നടത്തുന്ന ഗസ്റ്റ് ലക്ചേഴ്സിലൂടെ ലഭിക്കുന്ന വരുമാനം നികുതി പരിധിയിൽ വരുമോയെന്നായിരുന്നു സായിറാം ഗോപാലകൃഷ്ണന്റെ ചോദ്യം.
ജി.എസ്.ടിയിൽ ഇളവുള്ള സേവനങ്ങളുടെ പരിധിയിൽ ഗസ്റ്റ് അധ്യാപനം വരില്ലെന്നാണ് അഡ്വാൻസ് റൂളിങ്ങിന്റെ ഉത്തരവ്. ഗസ്റ്റ് അധ്യാപനത്തിലൂടെ 20 ലക്ഷത്തിൽ കൂടുതൽ വരുമാനം നേടുന്നവരാണ് ഇത്തരത്തിൽ 18 ശതമാനം ജി.എസ്.ടി അടക്കേണ്ടത്.
ഇതോടെ ഗസ്റ്റ് അധ്യാപനത്തിലൂടെ പണം സമ്പാദിക്കുന്ന അക്കാദമിക് രംഗത്തെ വിദഗ്ധധർ, പ്രൊഫസർമാർ, ലക്ചർമാർ എന്നിവരെല്ലാം ജി.എസ്.ടി പരിധിയിലേക്ക് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.