ന്യൂഡൽഹി: നികുതിദായകർക്ക് ഇ-ഫയലിങ്ങിന് പുതിയ വെബ്പോർട്ടലുമായി ആദായനികുതി വകുപ്പ്. ജൂൺ ഏഴു മുതൽ www.incometaxgov.in എന്ന പുതിയ വെബ്പോർട്ടൽ വഴിയാണ് റിട്ടേണുകൾ സമർപ്പിക്കേണ്ടത്. പുതിയ വെബ് മേൽവിലാസത്തിലേക്ക് മാറുന്നതിെൻറ ഭാഗമായി ജൂൺ ഒന്നിനും ആറിനുമിടയിൽ പഴയ വെബ് മേൽവിലാസമായ www.incometaxindiaefiling.gov.inൽ റിട്ടേൺ സമർപ്പിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും തടസ്സം നേരിടുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. കൂടുതൽ ഉപയോക്തൃ സൗഹൃദപരമായാണ് പുതിയ പോർട്ടലിെൻറ രൂപകൽപന. ജൂൺ ഏഴിന് പുതിയ പോർട്ടൽ പ്രവർത്തിച്ചു തുടങ്ങുമെങ്കിലും 10 മുതൽ മാത്രമേ ഇതുവഴി നിർദേശങ്ങളും പ്രതികരങ്ങളും ആരായാവൂവെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം.
അതേസമയം, വ്യക്തികളുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി കേന്ദ്രസർക്കാർ സെപ്റ്റംബർ 30വെര നീട്ടി. ആദായനികുതി നിയമമനുസരിച്ച്, അക്കൗണ്ടുകളുടെ ഓഡിറ്റ് ആവശ്യമില്ലാത്തവരും സാധാരണയായി ഐ.ടി.ആർ -1 അല്ലെങ്കിൽ ഐ.ടി.ആർ -4 ഉപയോഗിച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുമായ വ്യക്തികൾക്ക് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. എന്നാൽ, രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ തുടരുന്ന പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ സാവകാശം നൽകാൻ കേന്ദ്രം തീരുമാനിച്ചത്.
ഓഡിറ്റ് ആവശ്യമുള്ള കമ്പനികൾക്ക് റിട്ടേൺ സമർപ്പിക്കാനുള്ള തീയതി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് (സി.ബി.ഡി.ടി) നവംബർ 30വരെയും നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് ഒക്ടോബർ 31 ആയിരുന്നു. ജീവനക്കാർക്ക് തൊഴിലുടമകൾ ഫോറം-16 നൽകുന്നതിനുള്ള സമയപരിധിയും ജൂലൈ 15വരെ നീട്ടി. സ്ഥാപനങ്ങൾ നികുതി ഓഡിറ്റ് റിപ്പോർട്ടും പ്രൈസിങ് സർട്ടിഫിക്കറ്റും സമർപ്പിക്കാനുള്ള തീയതി യഥാക്രമം ഒക്ടോബർ 31, നവംബർ 30 ആണ്. കാലതാമസം വരുത്തിയതോ പുതുക്കിയ വരുമാനത്തിെൻറ റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 31 ആണ്. കൂടാതെ ധനകാര്യ സ്ഥാപനങ്ങൾ ധന ഇടപാടുകൾ സംബന്ധിച്ച രേഖകൾ (എസ്.എഫ്.ടി) സമർപ്പിക്കേണ്ട തീയതി മേയ് 31ൽനിന്ന് ജൂൺ 30വരെ നീട്ടിയതായും ആദായനികുതി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.