ആദായനികുതി വകുപ്പ് ഏഴു തരം നികുതി റിട്ടേണുകളാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഓരോ നികുതിദായകെൻറയും വരുമാനെത്തയും വരുമാനസ്രോതസ്സിനെയും സ്റ്റാറ്റസിനെയും അടിസ്ഥാനപ്പെടുത്തിയാണ് ഏതു റിട്ടേൺ ഫോമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കപ്പെടേണ്ടത്. ഐ.ടി.ആർ 1 മുതൽ ഐ.ടി.ആർ 7 വരെയാണ് ഉപയോഗിക്കേണ്ട ഫോമുകൾ. പ്രായത്തിന് അനുസരിച്ച് ഓരോ വ്യക്തിക്കും നൽകിയിരിക്കുന്ന അടിസ്ഥാന കിഴിവിന് മുകളിലാണ് മൊത്തവരുമാനമെങ്കിൽ റിട്ടേൺ നൽകണം. നിക്ഷേപങ്ങൾക്കും മറ്റും അനുവദിച്ചിരിക്കുന്ന കിഴിവുകൾ കഴിയുമ്പോൾ നികുതിബാധകമായ വരുമാനം ഇെല്ലങ്കിലും മൊത്തവരുമാനത്തെ അടിസ്ഥാനമാക്കി റിട്ടേൺ ഫയൽ ചെയ്യണം.
→ ഐ.ടി.ആർ - 1
50 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള റെസിഡൻറ് ആയ ശമ്പളക്കാർ, പെൻഷനേഴ്സ്, ഒരു േപ്രാപ്പർട്ടിയിൽനിന്നു മാത്രം വാടക ലഭിക്കുന്നവർ, പലിശ, ഡിവിഡൻറ്, ഫാമിലി പെൻഷൻ എന്നിവ ഉള്ളവർ. ഇവർക്ക് കൃഷി വരുമാനം 5000ത്തിൽ കൂടരുത്.
→ ഐ.ടി.ആർ - 2
വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും താഴെപറയുന്ന വരുമാനമാണെങ്കിൽ ഐ.ടി.ആർ 2 ഫോം ഉപയോഗിക്കാം. ശമ്പളം/പെൻഷൻ ലഭിക്കുന്നവർ, വാടകവരുമാനം ഉള്ളവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും ഉൾപ്പെടെ മറ്റു വരുമാനങ്ങളുള്ളവർ. മൂലധനനേട്ടം ഉള്ളവർക്കും വിദേശത്ത് സ്വത്ത് സമ്പാദിച്ചിട്ടുള്ളവർക്കും വിദേശവരുമാനം ലഭിക്കുന്ന റെസിഡൻറ് ആയവർക്കും കമ്പനിയിലെ ഡയറക്ടർമാർ ആയിരിക്കുന്നവർക്കും ലിസ്റ്റ് ചെയ്യാത്ത കമ്പനികളിൽ ഓഹരികളുള്ളവർക്കും കൃഷിയിൽനിന്നുള്ള വരുമാനം 5000 രൂപയിൽ കൂടുതലുള്ളവർക്കും.
→ ഐ.ടി.ആർ - 3
സ്വന്തം ബിസിനസ് അല്ലെങ്കിൽ പ്രഫഷൻ നടത്തുന്നവർക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഐ.ടി.ആർ - 3 ഉപയോഗിക്കാം. കൂടാതെ ഒരു കമ്പനിയിലെ ഡയറക്ടർ പദവി വഹിക്കുന്നവർക്കും ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളിൽ ഓഹരി നിക്ഷേപം ഉള്ളവർക്കും (വർഷത്തിൽ ഏതെങ്കിലും സമയത്ത്) ഈ ഫോം ഉപയോഗിക്കാം. ഹൗസ് േപ്രാപ്പർട്ടിയിൽനിന്നു വരുമാനമുള്ളവർക്കും പങ്കുവ്യാപാരസ്ഥാപനങ്ങളിലെ പങ്കുകാർക്കും ഫോം നമ്പർ 3ൽ റിട്ടേൺ ഫയൽ ചെയ്യാം.
→ ഐ.ടി.ആർ 4
െറസിഡൻറ് ആയവർക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ് ഫേമുകൾക്കും (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് ഒഴികെ) അനുമാനനികുതിനിയമം അനുസരിച്ച് ലാഭം എസ്റ്റിമേറ്റ് ചെയ്യുകയാണെങ്കിൽ ഐ.ടി.ആർ 4 ഉപയോഗിക്കാം. 50 ലക്ഷം രൂപയിൽ താഴെ ശമ്പളമോ പെൻഷനോ ലഭിക്കുന്നവർക്കും ഈ ഫോം ഉപയോഗിക്കാം. ഹൗസ് േപ്രാപ്പർട്ടി വരുമാനം 50 ലക്ഷം രൂപയിൽ താഴെയാണെങ്കിലും ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും മറ്റു വരുമാനം ഉള്ളവർ ഒഴികെ മറ്റു വരുമാനങ്ങൾ 50 ലക്ഷം രൂപയിൽ താഴെയാണെങ്കിലും ഈ ഫോം ഉപയോഗിക്കാം. വരുമാനം എസ്റ്റിമേറ്റ് ചെയ്ത് അനുമാന നികുതി അടയ്ക്കുന്നവർ ബിസിനസ് നടത്തുകയാണെങ്കിൽ ആകെ വിറ്റുവരവ് രണ്ടു കോടിയിൽ കൂടരുത്.
→ ഐ.ടി.ആർ -5
പാർട്ണർഷിപ് ഫേമുകൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് ഫേമുകൾ, അസോസിയേഷൻ ഓഫ് പേഴ്സൻസ്, ബോഡി ഓഫ് ഇൻഡിവിജ്വൽസ്, ചരമം പ്രാപിച്ചവരുടെ എസ്റ്റേറ്റുകൾ, ഇൻസോൾവെൻറ് ആയിട്ടുള്ളവരുടെ എസ്റ്റേറ്റുകൾ, ബിസിനസ് ട്രസ്റ്റുകൾ മുതലായവർ.
→ ഐ.ടി.ആർ-6
ആദായനികുതിയിൽനിന്ന് ഒഴിവ് അവകാശപ്പെടുന്ന റിട്ടേണുകൾ ഒഴികെയുള്ള എല്ലാ കമ്പനികളും.
→ ഐ.ടി.ആർ - 7
ആദായനികുതി നിയമം 139 (4എ), 139 (4ബി), 139 (4സി), 139 (4ഡി), 139 (4ഇ) 139 (4എഫ്) എന്നീ വകുപ്പുകളനുസരിച്ച് റിട്ടേൺ ഫയൽ ചെയ്യേണ്ട എല്ലാ സ്ഥാപനങ്ങളും ഐ.ടി.ആർ - 7 ആണ് ഉപയോഗിക്കേണ്ടത്. അതനുസരിച്ച് എല്ലാ ചാരിറ്റബ്ൾ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സയൻറിഫിക് റിസർച് അസോസിയേഷനുകളും യൂനിവേഴ്സിറ്റികളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐ.ടി.ആർ - 7 ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.