ആദായ നികുതി റി​ട്ടേൺ മേയ്​ 31ലേക്ക്​ നീട്ടി

ന്യൂഡൽഹി: ആദായനികുതിയുമായി ബന്ധപ്പെട്ട വിവിധ നടപടികളിൽ 2021 മേയ്​ 31 വരെ ഇളവുകൾ പ്രഖ്യാപിച്ച്​ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്​ (സി.ബി.ഡി.ടി). 2019-20 സാമ്പത്തിക വർഷത്തെ അവസാന തീയതി കഴിഞ്ഞതും പുതുക്കി സമർപ്പിക്കുന്നതുമായ ആദായ നികുതി റി​ട്ടേണുകളുടെ തീയതിയാണ്​ മേയ്​ 31 ലേക്ക്​ നീട്ടിയത്​. തീയതി നീട്ടണമെന്ന്​ വിവിധ കോണുകളിൽ നിന്ന്​ ആവശ്യമുയർന്നതിനെ തുടർന്നാണ്​ കേന്ദ്ര നടപടി.

ഈ വർഷം മാർച്ച്​ 31നകം നൽകേണ്ടിയിരുന്ന 2020-21 സാമ്പത്തിക വർഷത്തെ റി​ട്ടേണുകളും മേയ്​ 31നകം നൽകിയാൽ മതി. ആദായ നികുതി നിയമത്തിലെ 139ാം വകുപ്പിന്​ കീഴിൽ വരുന്ന നാല്​, അഞ്ച്​ ഉപ വകുപ്പുകളിലെ വൈകിയ റി​ട്ടേണുകളും പുതുക്കി നൽകുന്നതുമായ റി​ട്ടേണുകൾക്കാണ്​ ഇൗ ഇളവ്​.

നികുതി സംബന്ധിച്ച തർക്കങ്ങൾ, കമീഷണർക്ക്​ അപ്പീൽ എന്നിവ നൽകാനുള്ള തീയതിയും മേയ്​ 31ലേക്ക്​ നീട്ടിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.