ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പണ ഫോമുകൾ ഇത്തവണ നേരത്തെയെത്തി. കേന്ദ്ര പ്ര ത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) സാധാരണ ഏപ്രിലിൽ ആണ് ഫോമുകൾ പുറത്തിറക്കാറ്. ഇത്ത വണ 2020-21ലേക്കുള്ള ഐ.ടി.ആർ-ഒന്നും ഐ.ടി.ആർ നാലും ജനുവരിയിൽ തന്നെയെത്തി. വീടുമായി ബന്ധപ്പെ ട്ട് ഐ.ടി.ആർ ഫോമിൽ രണ്ട് പ്രധാന മാറ്റങ്ങളുണ്ട്.
വീടിെൻറ സംയുക്ത ഉടമാവകാശമുള ്ള വ്യക്തിയാണെങ്കിൽ അയാൾക്ക് ഐ.ടി.ആർ ഒന്നിലോ നാലിലോ റിട്ടേൺ സമർപ്പിക്കാനാകില്ല. ബാങ്ക് അക്കൗണ്ടിൽ ഒരുകോടിയിലധികം നിക്ഷേപിച്ചിട്ടുള്ളവർക്ക് ഐ.ടി.ആർ ഒന്ന് ഫോം ഉപയോഗിക്കാനാകില്ല. വിദേശയാത്ര, വൈദ്യുതി എന്നിവക്ക് യഥാക്രമം രണ്ട്, ഒന്ന് ലക്ഷത്തിനുമേൽ ചെലവിട്ടാലും ഈ ഫോം വഴിയുള്ള റിട്ടേൺ നടക്കില്ല.
ഐ.ടി.ആർ നാലിലും മാറ്റങ്ങളുണ്ട്. നികുതിദായകന് പാസ്പോർട്ട് ഉണ്ടെങ്കിൽ, അതിെൻറ നമ്പർ നൽകണം. വിദേശയാത്രക്ക് സ്വന്തം നിലക്കോ മറ്റുള്ളവർക്കായോ രണ്ടുലക്ഷത്തിലധികം ചെലവഴിച്ചിട്ടുണ്ടെങ്കിൽ, അത് എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഒന്നോ അതിലധികമോ കറൻറ് അക്കൗണ്ടുകളിലായി ഒരു കോടിയിലധികം നിക്ഷേപമുണ്ടെങ്കിൽ, അതിെൻറയെല്ലാം വിവരം നൽകണം. വൈദ്യുതി ബിൽ ഒരു ലക്ഷം കടന്നാലും വിശദാംശം നൽകണം.
44 എ ഡി, 44 എ.ഡി.എ അഥവാ 44 എ.ഇ എന്നിവയുടെ കാര്യത്തിൽ നികുതിദായകർ ഓപണിങ് ബാലൻസ് ആയി കൈയിലുള്ള തുകയും അക്കൗണ്ടിലുള്ള തുകയും വ്യക്തമാക്കണം. ഒരു വർഷം കൈപ്പറ്റിയ ആകെ തുക, ബാങ്കിൽ നിക്ഷേപിച്ച തുക, പിൻവലിച്ച തുക, േക്ലാസിങ് ബാലൻസ് ആയി കൈയിലും ബാങ്കിലുമുള്ള തുക എന്നിവയും രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.