ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാര സ്ഥാപനങ്ങൾ ആണെങ്കിൽ അവയും പങ്കുകാരും കമ്പനികളും ആദായനികുതിനിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്നവരും ഒഴികെ എല്ലാ നികുതിദായകരും 2017–18സാമ്പത്തിക വർഷെത്ത ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം ജൂലൈ 31ൽനിന്ന് ആഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. 2019 മാർച്ച് 31 നുശേഷം 2017–18 സാമ്പത്തികവർഷത്തെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല.
െഎ.ടി.ആർ ഒന്നല്ലാത്ത മറ്റു റിേട്ടണുകൾ:
െഎ.ടി.ആർ –2
ബിസിനസിൽ നിന്നും െപ്രാഫഷനിൽ നിന്നും വരുമാനം ഇല്ലാത്ത എല്ലാ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഈ റിട്ടേൺ ഫോം ഉപയോഗിക്കാം. താഴെപ്പറയുന്ന മാർഗങ്ങളിൽനിന്ന് വരുമാനം ഉള്ളവർക്കാണ് ഈ റിട്ടേൺ ഫോം ഉപയോഗിക്കാവുന്നത്.
െഎ.ടി.ആർ –3
വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ബിസിനസിൽനിന്നും പ്രഫഷനിൽ നിന്നും വരുമാനം ഉണ്ടെങ്കിൽ ഐ.ടി.ആർ – 3 ആണ് ഉപയോഗിക്കേണ്ടത്. പ്രസ്തുത വ്യക്തികൾക്ക് ശമ്പളമോ പെൻഷനോ ഉണ്ടെങ്കിലും ഹൗസ് േപ്രാപ്പർട്ടികളിൽ നിന്നും വാടക ലഭിക്കുന്നുണ്ടെങ്കിലും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിലും ഈ ഫോറം തന്നെയാണ് ഉപയോഗിക്കേണ്ടത്. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും വെരിഫൈ ചെയ്യുന്നതിനും മുകളിൽ സൂചിപ്പിച്ചതിൽ നിന്നും ഒരു വ്യത്യാസവും ഇല്ല. പാർട്ണർഷിപ്പ് സ്ഥാപനങ്ങളിലെ പാർട്ണർമാരും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐ.ടി.ആർ –3 ഉപയോഗിക്കാം.
െഎ.ടി.ആർ – 4
മുൻ വർഷങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന ഐ.ടി.ആർ 4 എസ് ആണ് പേരുമാറ്റി ഐ.ടി.ആർ 4 ആയി ഉപയോഗിക്കുന്നത്. ആദായനികുതി നിയമം 44 എ.ഡി, 44 എ.ഡി എ, 44 എ.ഇ എന്നീ വകുപ്പനുസരിച്ച് അനുമാന നികുതി അടക്കുന്നവരാണ് ഈ ഫോറം ഉപയോഗിക്കുന്നത്. എന്നാൽ ടേണോവർ രണ്ടു കോടി രൂപയിൽ കൂടുതലാണെങ്കിൽ അനുമാന നികുതി അടക്കാൻ പാടില്ല. അതിനാൽ ഈ ഫോറം ഉപയോഗിക്കാനും പാടില്ല. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ള പ്രഫഷനലുകൾക്കും ഈ ഫോറം ഉപയോഗിക്കാൻ സാധിക്കില്ല. അനുമാന നികുതി അടച്ച് റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് കണക്കുബുക്കുകൾ സൂക്ഷിക്കണം എന്ന് നിർബന്ധമില്ല. അവർ മുൻകൂർ നികുതി ഒറ്റത്തവണ ആയി മാർച്ച് – 15 നു മുമ്പ് അടച്ചാൽ മതി. എന്നാൽ ഏജൻസി, േബ്രാക്കറേജ്, കമീഷൻ മുതലായ ബിസിനസ് ചെയ്യുന്നവർക്ക് ഈ റിട്ടേൺ സ്വീകാര്യമല്ല.
െഎ.ടി.ആർ – 5
പാർട്ണർഷിപ് ഫേമുകളും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളും എ.ഒ.പി സ്റ്റാറ്റസുള്ള പ്രസ്ഥാനങ്ങളും ബോഡി ഓഫ് ഇൻഡിവിജൽസും കോഓപ്പറേറ്റിവ്സൊസൈറ്റികളും ലോക്കൽ അതോറിറ്റികളും ആണ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഐ.ടി.ആർ – 5 ഉപയോഗിക്കേണ്ടത്.
െഎ.ടി.ആർ – 6
ചാരിറ്റബിൾ കമ്പനി ആയി രജിസ്റ്റർ ചെയ്യാത്ത എല്ലാ കമ്പനികളും ഐ.ടി.ആർ 6 എന്ന ഫോറമാണ് ഫയൽ ചെയ്യാൻ ഉപയോഗിക്കേണ്ടത്.
െഎ.ടി.ആർ – 7
ആദായനികുതി നിയമത്തിലെ 139(4എ), 139 (4ബി), 139 (4 സി) ,139 (4ഡി), 139 (4ഇ), 139 (4എഫ്) എന്നിവ അനുസരിച്ച് ഫയൽ ചെയ്യപ്പെടേണ്ട എല്ലാ റിട്ടേണുകൾക്കും ഐ.ടി.ആർ– 7 ആണ് ഉപയോഗിക്കേണ്ടത്.
ഓൺലൈൻ ഫയലിങ് നിർബന്ധമാണോ?
80 വയസ്സോ അതിൽ കൂടുതലോ ഉള്ള നികുതിദായകർക്ക് ഇലക്േട്രാണിക് മാർഗത്തിലൂടെ റിട്ടേണുകൾ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല.
അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിക്ക് മുമ്പുള്ള വരുമാനം ഉള്ളവർക്ക് ഇൻകം ടാക്സ് റീഫണ്ട് അവകാശപ്പെടുന്നില്ലെങ്കിൽ ഓഫ്ലൈൻ ഫയലിങ് സ്വീകരിക്കാവുന്നതാണ്.ഫിസിക്കൽ ആയി പേപ്പർ ഫോമിലും ബാർ കോഡഡ് റിട്ടേൺ ഉപയോഗിച്ചും ഓഫ്ലൈൻ രീതിയിൽ ഫയൽ ചെയ്യാൻ സാധിക്കും. പേപ്പർ ഫോമിൽ ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് ആദായനികുതി ഓഫിസിൽനിന്ന് അക്നോളജ്മെൻറ് ലഭിക്കും.
ഇലക്േട്രാണിക് മാർഗത്തിലൂടെ ഫയൽ ചെയ്യുന്നവർക്ക് ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചും ഇലക്േട്രാണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും റിട്ടേണുകൾ വെരിഫൈ ചെയ്യാവുന്നതാണ്. അല്ലാത്ത വെരിഫിക്കേഷനുവേണ്ടി ഐ.ടി.ആർ V ബംഗളൂരുവിലേക്ക് 120 ദിവസത്തിനകം ഓർഡിനറിയായി തപാൽമാർഗമോ സ്പീഡ് പോസ്റ്റ് വഴിയോ അയച്ചുകൊടുത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.