ഓഡിറ്റ് നിർബന്ധമാക്കിയിട്ടുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കമ്പനികളും ഒഴികെ നികുതിദായകർ 2016–17 സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേണുകൾ ഫയൽചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ശമ്പളം ലഭിക്കുന്നവരും വാടക വരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത െപ്രാപ്രൈറ്ററി ബിസിനസുകാരും പങ്കുവ്യാപാര സ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡൻറ് മുതലായവ ലഭിക്കുന്നവരും ആദായ നികുതി റീഫണ്ട് ഉള്ളവരും ജൂലൈ 31ന് മുമ്പ് റിട്ടേൺ സമർപ്പിക്കണം.
ഈവർഷം ആദായ നികുതി റിട്ടേണുകളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒറ്റപേജുള്ള ഐ.ടി.ആർ. 1 (സഹജ്), നിലവിലുണ്ടായിരുന്ന ആകെ റിട്ടേണുകളുടെ എണ്ണം ഒമ്പതിൽനിന്നും ഏഴായി കുറച്ചത്, കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഐ.ടി. ആർ 2, ഐ.ടി.ആർ. 2എ, ഐ.ടി.ആർ. 3 എന്നിവ പരിഷ്കരിച്ച് ഐ.ടി.ആർ. 2 മാത്രമാക്കൽ, ഐ.ടി.ആർ. 4, ഐ.ടി.ആർ. 4എസ്(സുഗം), എന്നിവ യഥാക്രമം ഐ.ടി.ആർ. 3 ആയും ഐ.ടി.ആർ. 4 ആയും ഉള്ള മാറ്റങ്ങൾ എന്നിവയാണ് ഫോമുകളിൽ നടത്തിയ പരിഷ്കാരങ്ങൾ.
ആദായ നികുതി റിട്ടേണുകളോടൊപ്പം ഒരു വിധത്തിലുള്ള പേപ്പറുകളും ഫയൽചെയ്യാൻ സാധിക്കില്ല. റിട്ടേണുകൾ പേപ്പർ ഫോമിൽ നേരിട്ട് ആദായ നികുതി ഓഫിസിൽ സമർപ്പിക്കാൻ (ചില സാഹചര്യങ്ങൾ ഒഴികെ) സാധിക്കും. ഇലക്േട്രാണിക് ആയി ഡിജിറ്റൽ സിഗ്നേച്ചേർ ഉപയോഗിച്ചും അല്ലെങ്കിൽ ഇലക്േട്രാണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും ഫയൽ ചെയ്യാവുന്നതാണ്. പേപ്പർ റിട്ടേണുകൾ 80 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിക്ക് മുമ്പ് വരുമാനം ഉള്ള വ്യകതികൾക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും മാത്രമേ (റീഫണ്ട് ക്ലെയിം ഇല്ലെങ്കിൽ മാത്രം) സമർപ്പിക്കാനാവൂ.
ആദായ നികുതി നിയമം അനുസരിച്ച് മൊത്തവരുമാനം (കിഴിവുകൾക്കുമുമ്പ്) 60 വയസ്സിൽ താഴെയുള്ള വ്യകതികൾക്ക് 2,50,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസ്സിൽ താഴെയുള്ള മുതിർന്ന പൗരന്മാർക്ക് 3,00,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസ്സിൽ കൂടുതൽ ഉള്ളവർക്ക് 5,00, 000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്യണം. നികുതിക്ക് തൊട്ടുമുമ്പിലുള്ള വരുമാനം അല്ല കണക്കിലെടുക്കേണ്ടത്. ആദായ നികുതി വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വേഗത്തിൽ അറിയുന്നതിന് സ്വന്തം മൊബൈൽഫോൺ നമ്പരും ഇമെയിൽ അഡ്രസും നൽകുന്നത് ഉചിതമാണ്.
ഫോം നമ്പർ 16ൽ സൂചിപ്പിച്ചിരിക്കുന്ന വരുമാനത്തിൽ കൂടുതലാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ അതായിരിക്കണം റിട്ടേണിൽ കാണിക്കേണ്ടത്. ഒന്നിൽകൂടുതൽ തൊഴിൽഉടമകളുടെ പക്കൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരിൽ നിന്നും ലഭിച്ച വരുമാനം റിട്ടേണിൽ ഉൾപ്പെടുത്തുവാൻ വിട്ടുപോകരുത്. ബാങ്കിൽനിന്നും കടമെടുത്ത് ഭവനം നിർമിച്ചിട്ടുള്ള നികുതിദായകർ പലിശ തന്നാണ്ടിലെ വരുമാ നവുമായി സെറ്റോഫ് ചെയ്ത് പോവുകയില്ലെങ്കിൽ ഐ.ടി.ആർ. 1 നു പകരം ഐ.ടി.ആർ. 2 ആണ് ഉപയോഗിക്കേണ്ടത്.
ഫയൽചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
റിട്ടേണുകൾ ഫയൽചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
ഐ.ടി.ആർ 1 ഉപയോഗിക്കുേമ്പാൾ
ശമ്പളം/പെൻഷൻ വരുമാനം, ഒരു വീടിെൻറ മാത്രം വാടക ലഭിക്കുന്നവർ (മുൻവർഷങ്ങളിലെ നഷ്ടം കാരിഫോർവേഡ് ചെയ്തിട്ടു ണ്ടെങ്കിൽ ഈ ഫോറം ഉപയോഗിക്കരുത്) മറ്റു വരുമാനങ്ങളായ പലിശ, ഡിവിഡൻറ് മുതലായവ ലഭിക്കുന്നവർ എന്നിവർക്കാണ് െഎ.ടി.ആർ 1 ഫോറം ഉപയോഗിക്കാവുന്നത്.
എന്നാൽ, 50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്കുമുമ്പ് വരുമാനമുള്ളവർ, ഹൗസ് േപ്രാപ്പർട്ടിയുടെ വാടകയിനത്തിൽ ഒന്നിൽ കൂടുതൽ വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും വരുമാനം ലഭിക്കുന്നവർ, 10 ലക്ഷം രൂപയിൽ കൂടുതൽ ഡിവിഡൻറ് ലഭിക്കുന്നവർ, ആദായനികുതി നിയമം 115 ബി.ബി.ഇ പ്രകാരം വിശദീകരിക്കാൻ സാധിക്കാത്ത വരുമാനത്തിന് ഉയർന്നനിരക്കായ 60 ശതമാനം നികുതി നൽകുന്നവർ, മൂലധന നേട്ടം ഉണ്ടായിട്ടുള്ളവർ (ഹ്രസ്വകാല നേട്ടവും ദീർഘകാലനേട്ടവും ഉൾപ്പെടും), 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നും വരുമാനം ലഭിക്കുന്നവർ, ബിസിനസിൽനിന്നോ, പ്രഫഷനിൽനിന്നോ വരുമാനം ഉള്ളവർ, വിദേശ വരുമാനത്തിന് ടാക്സ് െക്രഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, വിദേശ ബാങ്കുകളിൽ ഓപറേഷന് അധികാരം ലഭിച്ചിട്ടുള്ളവർ, വിദേശ വരുമാനം ഉള്ളവർ മുതലായവർക്ക് ഐ.ടി.ആർ1 (സഹജ്) ഉപയോഗിക്കുവാൻ സാധിക്കില്ല.
babyjosephca@hotmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.