ന്യൂഡൽഹി: സുപ്രധാന മാറ്റങ്ങളോടെ 2019-20ലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള പുതിയ ഫോറം സർക്കാർ പുറത്തിറക്കി. കറൻറ് അക്കൗണ്ടിൽ ഒരു കോടി രൂപക്കു മുകളിൽ നിക്ഷേപവും രണ്ടു ലക്ഷം രൂപക്കു മുകളിൽ ചെലവുള്ള വിദേശയാത്രയും സാമ്പത്തിക വർഷം ലക്ഷം രൂപക്കു മുകളിലെ വൈദ്യുതി ബില്ലും ഇനി മുതൽ ആദായ നികുതി റിട്ടേണിെൻറ പരിധിയിൽ വരും.
ഐ.ടി.ആർ ഒന്നു മുതൽ ഏഴുവരെയും, ഐ.ടി.ആർ-Vഉം ഫോറങ്ങളാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയത്. ഒന്നും നാലും ഫോറങ്ങൾ നേരത്തേ ഇറക്കിയിരുന്നുവെങ്കിലും ആവശ്യമായ മാറ്റങ്ങൾക്കായി പിൻവലിക്കുകയായിരുന്നു. നടപ്പുസാമ്പത്തിക വർഷത്തിെൻറ ആദ്യ പാദത്തിൽ നടത്തിയ നിക്ഷേപങ്ങൾ/സംഭാവനകൾ എന്നിവയുടെ വിശദാംശങ്ങൾകൂടി പുതിയ ഫോറങ്ങളിൽ രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.