ന്യൂഡൽഹി: ഏപ്രിലിലെ ചരക്കുസേവന നികുതി വരുമാനത്തിൽ 87 ശതമാനം കുറവ്. 5,934 കോടിയാണ് കേന്ദ്രത്തിന് ഏപ്രിലിലെ ജി.എസ്.ടി വരുമാനം. കഴിഞ്ഞ ഏപ്രിലിൽ ഇത് 46,848 കോടിയായിരുന്നു.
ലോക്ഡൗണിനെ തുടർന്ന് രാജ്യം സ്തംഭിച്ചതാണ് വരുമാനത്തിൽ പ്രതിഫലിച്ചത്. ഇതോടെ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ജി.എസ്.ടി വിഹിതം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കയാണ്. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ മാർച്ച് 24 നാണ് രാജ്യമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചത്.
പ്രത്യക്ഷ, പരോക്ഷ നികുതികളിൽ സർക്കാറിന് ലഭിച്ച ഏപ്രിലിലെ വരുമാനം 67,557 കോടിയാണ്. മുൻവർഷം 1.21 ലക്ഷം കോടിയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിലും ജി.എസ്.ടി വരുമാനം ഇടിഞ്ഞിരുന്നു. മാർച്ചിൽ ലഭിച്ചത് 97,597 കോടിയായിരുന്നു. 2019 മാർച്ചിനെ അപേക്ഷിച്ച് എട്ടു ശതമാനം കുറവ്.
അതേസമയം ലോക്ഡൗണിനെ തുടർന്ന് അഞ്ചുകോടിയിൽ താഴെ വാർഷിക വരുമാനമുള്ള ജി.എസ്.ടി നികുതി ദായകർക്ക് നികുതി അടക്കാനുള്ള സമയപരിധി നീട്ടിയതിനാൽ തുക മുഴുവനായും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.
ലോക്ഡൗണിെന തുടർന്ന് രാജ്യം സ്ഭംഭിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മേയ് മാസത്തെ ജി.എസ്.ടി വരുമാനത്തിൽ ഇനിയും കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.