ന്യൂഡൽഹി: ആസിയാൻ കരാർ റബർ അടക്കമുള്ള നാണ്യവിളകളെ ദോഷകരമായി ബാധിച്ചുവെന്നും ഇറക്കുമതിത്തീരുവ ഉയർത്തി ഇന്ത്യൻ കർഷകരെ സഹായിക്കണമെന്നും പാർലമെൻററിെൻറ സ്ഥിരം സമിതി.
നികുതിഘടന ആഭ്യന്തരവിപണിയിൽ റബർവില ഇടിയാൻ കാരണമാകുന്നു. സ്വാഭാവിക റബറിെൻറ ഡിമാൻഡ് വർധിക്കാനും വില ഉയർത്താനും തീരുവ വർധിപ്പിച്ചേ മതിയാവൂ. മറ്റു തോട്ടവിളകളുമായി തട്ടിച്ചുനോക്കുേമ്പാൾ റബറിെൻറ ഇറക്കുമതിത്തീരുവ കുറവാണെന്നും സമിതി ചൂണ്ടിക്കാട്ടി. വിലയിടിക്കാൻ ടയർ വ്യവസായികൾ കൂടുതലായി ഇറക്കുമതി നടത്തുന്ന വിഷയവും സഭാസമിതി ചൂണ്ടിക്കാട്ടി.
2008-09 സാമ്പത്തിക വർഷം 77,762 ടൺ സ്വാഭാവിക റബർ ഇറക്കുമതിയാണ് നടന്നതെങ്കിൽ 2016-17ൽ 4.26 ലക്ഷം ടണായി ഇറക്കുമതി വർധിച്ച കാര്യം സഭാസമിതിയെ സർക്കാർ അറിയിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിക്കുന്നത് ആസിയാൻ അംഗരാജ്യങ്ങളെയാണ്. ആസിയാൻ രാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന താരിഫ് ഇളവ് കാപ്പി കർഷകർക്ക് വലിയ പരിക്കാണ് ഉണ്ടാക്കുന്നത്.
ഇതേക്കുറിച്ച് വിശദ പഠനം നടത്തണം. ആസിയാൻ രാജ്യങ്ങളിലേക്ക് സുഗന്ധവ്യഞ്ജന കയറ്റുമതി കുറഞ്ഞിരിക്കുന്നതായും സഭാസമിതി ചൂണ്ടിക്കാട്ടി. നരേഷ് ഗുജ്റാൽ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് പാർലമെൻറിൽ വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.