ടി.ഡി.എസ്: ശമ്പളക്കാരായ നികുതി ദായകര്‍ക്ക് ഇനി എസ്.എം.എസ് അലേര്‍ട്ട്

ന്യൂഡല്‍ഹി: സ്രോതസ്സില്‍ നിന്നുള്ള നികുതി (ടി.ഡി.എസ്) സംബന്ധിച്ച് ശമ്പളക്കാരായ ആദായനികുതി ദായകര്‍ക്ക് ഇനി എസ്.എം.എസ് അലേര്‍ട്ടും ലഭിക്കും. 2.5 കോടി നികുതിദായകര്‍ക്കാണ് പുതിയ സംവിധാനം പ്രയോജനപ്പെടുക. മുന്നു മാസത്തിലൊരിക്കലാണ് എസ്.എം.എസ് ലഭിക്കുക. പ്രതിമാസ അടിസ്ഥാനത്തില്‍ എസ്.എം.എസ് ലഭിക്കാനുള്ള സംവിധാനം വൈകാതെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പദ്ധതിക്ക് തുടക്കം കുറിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിയമക്കുരുക്കളില്‍ പെടുന്നതും ഒന്നിലധികം തവണ നികുതിയടക്കേണ്ടിവരുന്നതും ശമ്പളക്കാര്‍ക്ക് താങ്ങാനാവാതെ വരുമെന്നും നികുതി ഈടാക്കല്‍ കൃത്യമായി അറിഞ്ഞിരിക്കാന്‍ പുതിയ സംവിധാനം സഹായകമാവുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ടി.ഡി.എസിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാനും അദ്ദേഹം പ്രത്യക്ഷ നികുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. എസ്.എം.എസ് സൗകര്യം വൈകാതെ ശമ്പള ഇതര വിഭാഗത്തിനും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തില്‍പെട്ട 4.4 കോടി നികുതി ദായകരാണുള്ളത്.  
Tags:    
News Summary - Salaried tax payers to get SMS on TDS deductions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.