തിരുവനന്തപുരം: മൂല്യ വർധിത നികുതി (വാറ്റ്) കാലത്തെ വിറ്റുവരവ് കണക്കുകളിലെ പൊരു ത്തക്കേടുകൾ സംബന്ധിച്ച് നോട്ടീസ് നടപടികൾ നിർത്തിവെക്കുമെന്ന് മന്ത്രി തോമസ് െഎസക്കിെൻറ ഉറപ്പ്. നിയമസഭയിലെ മന്ത്രിയുടെ മുറിയിൽ വ്യാപാരി സംഘടന പ്രതിനിധിക ളുമായി നടത്തിയ ചർച്ചയിലാണ് ധാരണ. ഇതിനോടകം നോട്ടീസ് നൽകിക്കഴിഞ്ഞ വ്യാപാരികളുടെ മേലുള്ള തുടർനടപടികൾ താൽക്കാലത്തേക്ക് നിർത്തിവെക്കും. ഒപ്പം ഇനിയുള്ളവർക്ക് നോട്ടീസ് അയക്കലും തൽക്കാലത്തേക്ക് മരവിപ്പിക്കും. 2013-14 കാലയളവിലെ കണക്കുകളിലാണ് നോട്ടീസ് നടപടികൾ ആരംഭിച്ചിരുന്നത്. ചർച്ചയുടെ അടിസ്ഥാനത്തിൽ 2014-15, 2015-16 വർഷങ്ങളിലെ കണക്കുകളിൽ പുതിയ ധാരണപ്രകാരം തൽക്കാലം നടപടികളുണ്ടാകില്ലെന്നാണ് വിവരം.
അതേസമയം, ഇക്കാര്യങ്ങളിൽ നിയമപരമായി എന്തുചെയ്യാനാകുമെന്ന് പരിശോധിക്കണമെന്നും ഇതിനുള്ള സമയം അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വ്യാപാരികൾക്കും എതിർ അഭിപ്രായമുണ്ടായിരുന്നില്ല. കോടതി ഇടപെടലുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥർ വ്യാപാരികൾക്കെതിരെ നിലപാടെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വ്യാപാരികൾ സമർപ്പിച്ച വിറ്റുവരവ് കണക്കിലെ പൊരുത്തേക്കേട് കണ്ടെത്താൻ തയാറാക്കിയ സോഫ്റ്റ്വെയറിെല തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും യോഗത്തിൽ ആരോപണമുയർന്നു. ഇതുസംബന്ധിച്ച് അബദ്ധങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. അതേസമയം, ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് കണ്ടെത്തിയ നികുതി ക്രമക്കേടുകളിൽ അന്വേഷണവും നടപടിയും തുടരാനാണ് തീരുമാനം. വ്യാപാരികൾക്കയച്ച നോട്ടീസുകൾ സ്റ്റാറ്റ്യൂട്ടറി ആയതിനാൽ പിൻവലിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.