വാഷിങ്ടൺ: ഇന്ത്യയിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) േലാകത്തിലെ തെന്ന അതിസങ്കീർണമെന്ന് ലോക ബാങ്ക്. ഇങ്ങെന കുഴഞ്ഞുമറിഞ്ഞ മെറ്റാരു നികുതി വ്യവസ്ഥയില്ല. ഇതിനുപുറമെ 115 രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ പരോക്ഷ നികുതിയിൽ രണ്ടാമെത്ത ഉയർന്ന നിരക്കാണ് ഇന്ത്യയിലുള്ളത്. 49 രാജ്യങ്ങളിൽ ജി.എസ്.ടിക്ക് ഒറ്റ സ്ലാബാണെങ്കിൽ 28 രാജ്യങ്ങളിൽ രണ്ട് സ്ലാബുകളാണുള്ളത്. ഇന്ത്യ ഉൾപ്പെടെ അഞ്ചു രാഷ്ട്രങ്ങളിൽ നാല് തട്ടുകളായാണ് നികുതി ഇൗടാക്കുന്നത്.
ഇറ്റലി, ലക്സംബർഗ്, പാകിസ്താൻ, ഘാന എന്നിവയാണ് ഇത്തരം നികുതി വ്യവസ്ഥയുള്ള മറ്റു രാജ്യങ്ങൾ. ഇന്ത്യയിൽ നികുതിരഹിത തട്ടും ഉണ്ട്. ജി.എസ്.ടി വന്നതോടെ ഉൽപാദനം കുറഞ്ഞതായും വളർച്ച നിരക്കിനെ ബാധിച്ചതായും ലോക ബാങ്ക് വിലയിരുത്തി. എന്നിരുന്നാലും ഇന്ത്യയുടെ നികുതി വ്യവസ്ഥ പുതിയ പ്രതീക്ഷകൾ നൽകുന്നതാണ്. ആഭ്യന്തര വിപണിയിൽ ചരക്ക് സേവന നീക്കങ്ങൾക്ക് ഇതു വേഗതകൂട്ടും. സമ്പദ് വ്യവസ്ഥയുടെ സ്ഥായിയായ വളർച്ചക്ക് സഹായകമാവുമെന്നും ലോക ബാങ്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.