നിലമ്പൂര്‍: ജില്ലയുടെ അഭിമാനമായി നിലമ്പൂരില്‍നിന്ന് രണ്ട് സിവില്‍ സര്‍വിസ് റാങ്കുകാര്‍. ചന്തക്കുന്ന് സ്വദേശി ജിതിന് റഹ്മാനും മുതീരി സ്വദേശി അര്‍ജുനുമാണ് ഇത്തവണത്തെ സിവില്‍ സര്‍വിസില്‍ ജില്ലയുടെ അഭിമാനമായത്.
ജിതിന് 176 റാങ്കും അര്ജുന് 349 റാങ്കുമാണ്. 2018ൽ 808ാം റാങ്കും 2019ൽ 605ാം റാങ്കും എത്തിപ്പിടിച്ച ജിതിന് ഹരിയാനയില്‍ ഇന്ത്യൻ കോർപറേറ്റ് ലോ സർവിസിൽ (ഐ.സി.എല്‍.സി) പരിശീലനത്തിലായിരുന്നു.
പരിശീലനം ആറുമാസം പിന്നിട്ടിരുന്നു. വീണ്ടും പരീക്ഷയെഴുതിയാണ് ജിതിൻ 176ാം റാങ്കിലെത്തിയത്. ഐ.എ.എസ് ലഭിക്കുമെന്നാണ് ജിതിെൻറ പ്രതീക്ഷ. കേരള ഗ്രാമീൺ ബാങ്കിൽനിന്ന് വിരമിച്ച അസീസ് റഹ്മാെൻറയും കുഴിക്കാടൻ സുബൈദയുടെയും രണ്ട് മക്കളിൽ ഇളയവനാണ്. ഭാര്യ: സാദിയ സിറാജ്. (ലഖ്നോ ഐ.ഐ.എമ്മില്‍ എം.ബി.എ വിദ്യാർഥിനി).
നിലമ്പൂര്‍ മുതീരി ശ്രീപാദത്തില്‍ പരേതനായ ഉണ്ണികൃഷ്ണെൻറ മകനാണ് അര്ജുന് കാവുങ്ങല്‍. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് പഠിച്ചത്. ഇപ്പോള്‍ 2016ലെ സിവില്‍ സര്‍വിലെ പോസ്റ്റിങ്ങിനെ തുടര്‍ന്ന് ചെന്നൈയിലെ ഇന്ത്യന്‍ കോര്‍പറേറ്റ് ലോ സര്‍വിസില്‍ ജോലി ചെയ്യുകയാണ്.
മുമ്പ് കേരള വനംവകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. ഐ.എ.എസാണ് ലക്ഷ്യമിടുന്നത്. ഒരുതവണ കൂടി സിവില്‍ സര്‍വിസ് എഴുതുമെന്നും അര്ജുന് പറയുന്നു. മാതാവ്: പത്മജ (മമ്പാട് പി.എച്ച്.സി). ഭാര്യ: ശില്പദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.