കോട്ടക്കൽ: നീറ്റിൽ റാങ്ക് ലഭിച്ചതോടെ നാലുപേർക്കുമൊപ്പം ഇളയ സഹോദരിയും ഡോക്ടർ പഠനത്തിലേക്ക്.
പറപ്പൂർ തെക്കേ കുളമ്പിൽനിന്നാണ് ഈ കുടുംബവിശേഷം. തെക്കേ കുളമ്പ് തൂമ്പത്ത് എടത്തനാട്ട് അബ്‌ദുല്ലയുടെയും റംലയുടെയും മകളായ നിബ ഫാത്തിമ അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ 3764ാം റാങ്കാണ് കരസ്ഥമാക്കിയത്.
മൂത്ത സഹോദരി ഡോ. ഫാത്തിമ തഹ്സിൻ പട്ടാമ്പിയിൽ ഡോക്ടറാണ്. മറ്റ് സഹോദരിമാരായ ഫാത്തിമ തസ്ലീമ കോഴിക്കോട്ട് എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം തൃശൂരിൽ എം.ഡി ചെയ്യുന്നു.
ഫാത്തിമ തസ്രീഫ കെ.എം.സി.ടി.യിൽ എം.ബി.ബി.എസിന് പഠിക്കുന്നു. നിബക്കൊപ്പമുള്ള ഇരട്ട സഹോദരിയായ നിഹ്മ ഫാത്തിമ തൃശൂർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്.
മൂത്ത സഹോദരിയുടെ ഭർത്താവ് മാജിദ് എരുമപ്പെട്ടിയിൽ മെഡിക്കൽ ഓഫിസറാണ്. നിബ ഫാത്തിമക്ക് കോഴിക്കോട്ടോ തൃശൂരിലോ മെഡിക്കൽ പഠനം നടത്താനാണാഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.