സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. വിവിധ തസ്തികകളിലായി 115 ഒഴിവുകളുണ്ട്. തസ്തികകൾ ചുവടെ:- ക്രഡിറ്റ് ഓഫിസർ -ഒഴിവുകൾ 10. യോഗ്യത: CA/CFA/ACMA/അല്ലെങ്കിൽ MBA ഫിനാൻസ്. JAIIB&CAIIB േയാഗ്യത നേടിയവർക്ക് മുൻഗണന. 3-4 വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. പ്രായം 26-34 വയസ്സ്.
േഡറ്റ എൻജിനീയർ -11. യോഗ്യത: ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/മാത്തമാറ്റിക്സ്/ഫിനാൻസ്/ഇക്കണോമെട്രിക്സ്/കമ്പ്യൂട്ടർ സയൻസ് പി.ജി ബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 28-35 വയസ്സ്. റിസ്ക് മാനേജർ-5, (സ്കെയിൽ-3). യോഗ്യത: MBA ഫിനാൻസ്/ബാങ്കിങ് അല്ലെങ്കിൽ പി.ജി ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 20-35 വയസ്സ്.
ടെക്നിക്കൽ ഓഫിസർ ക്രഡിറ്റ്-5. യോഗ്യത: ബി.ഇ/ബി.ടെക്/സിവിൽ/മെക്കാനിക്കൽ/പ്രൊഡക്ഷൻ/മെറ്റലർജി/ടെക്സ്റ്റൈൽ/കെമിക്കൽ/ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 26-34 വയസ്സ്.
ഫിനാൻഷ്യൽ അനലിസ്റ്റ് -20. യോഗ്യത: CA/CMA/MBA ഫിനാൻസ്. MBA കാർക്ക് മൂന്നുവർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പ്രായം 20-35വയസ്സ്.
ഐ.ടി മാനേജർ -15. യോഗ്യത എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ പി.ജി (കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടി/ ഇലക്ട്രേണിക്സ്), ഐ.ടി മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 20-35 വയസ്സ്.
ലോ ഓഫിസർ -20. യോഗ്യത: നിയമബിരുദം, അഭിഭാഷകരായി മൂന്നുവർഷത്തെ പ്രവൃത്തി പരിചയം/ജുഡീഷ്യൽ സർവിസ്/ലീഗൽ ഡിപ്പാർട്മെൻറിൽ ലോ ഓഫിസറായി രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 20-35 വയസ്സ്.
റിസ്ക് മാനേജർ (സ്കെയിൽ 2) -10. യോഗ്യത: MBA/PG Diploma (ബാങ്കിങ്/ഫിനാൻസ്) അല്ലെങ്കിൽ പി.ജി (സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്) 60 ശതമാനം മാർേക്കാടെ വിജയിച്ചിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 20-35 വയസ്സ്. സെക്യൂരിറ്റി/അസിസ്റ്റൻറ് മാനേജർ-9. സെക്യൂരിറ്റി മാനേജർ-3,ഇക്കണോമിസ്റ്റ്-1,ഇൻകംടാക്സ് ഓഫിസർ -1, ഐ.ടി -1, േഡറ്റ സയൻറിസ്റ്റ്-1 എന്നീ തസ്തികകളിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.centralbankofindia.co.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ഡിസംബർ 17 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.