സര്‍വകലാശാല അസിസ്റ്റന്‍റ്: വേഗത്തില്‍ പഠിച്ചാല്‍ ലക്ഷ്യത്തിലത്തൊം

തയ്യാറെടുപ്പിനായി നീണ്ട കാലം ലഭിച്ചിരുന്ന രീതിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷ. പരീക്ഷക്കായി ഇനിയുള്ളത് 27 ദിവസങ്ങള്‍ മാത്രം. ഇവിടെ വേഗതയാണ് പ്രധാനഘടകം. വാരിവലിച്ച് പഠിച്ച് എവിടെയുമത്തൊത്ത അവസ്ഥ മാറ്റേണ്ടതുണ്ട്. കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട ഭാഗങ്ങളെ കുറിച്ച് അറിയാം.
ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് 
മെയ് ഒന്നിന് പഠനം തുടങ്ങിയാല്‍ തന്നെ, ഒന്ന്, രണ്ട് തീയതികള്‍ മാത്രം ആദ്യഭാഗം പഠിക്കാനായി മാറ്റിവെക്കാം. ആ ഭാഗങ്ങള്‍ ചാര്‍ട്ട് പേപ്പറില്‍കൂടി എഴുതേണ്ടതുണ്ട്. 
അതായത് മേയ് ഒന്ന്, രണ്ട്- ക്വാണ്ടിറ്റേറ്റീവ് ആപ്ററിറ്റ്യൂഡ്. രണ്ടു ദിവസങ്ങള്‍കൊണ്ട് കുറഞ്ഞത്  100 ചോദ്യങ്ങള്‍ക്ക് നാം ഉത്തരം എഴുതേണ്ടത് കേവലം 75 മിനിറ്റ് കൊണ്ടാണ്. അപ്പോള്‍ അതിവേഗ പദ്ധതിപ്രകാരം 10 മണിക്കൂര്‍കൊണ്ട് 250 ചോദ്യങ്ങള്‍ പഠിക്കാന്‍ കഴിയും. ലസാഗു, ഉസാഗ, സിംപ്ളിഫിക്കേഷന്‍, റേഷ്യോ, പ്രൊപോര്‍ഷന്‍സ്, ഓഡ്മാന്‍ ഒൗട്ട് എന്നിവയെല്ലാം നമ്മുടെ ബുദ്ധിശക്തിയെ അപഗ്രഥിക്കാനുള്ള ചോദ്യങ്ങളാണ്.
 സയന്‍സ് ബിരുദധാരികള്‍ക്ക് ഇവ അനായാസമാകും. മറ്റുള്ളവര്‍ പുതിയവ പരിശീലിക്കേണ്ടതില്ല. അറിയാവുന്ന ലളിതമായവ പരിശീലിച്ചാലും അഞ്ചു മാര്‍ക്ക് ലഭിക്കും. ഓരോ ദിവസവും എത്ര പഠിക്കുന്നു എന്ന് ചാര്‍ട്ട് പേപ്പറില്‍ എഴുതുക. 
മെന്‍റല്‍ എബിലിറ്റി
ബാങ്ക് ടെസ്റ്റുകള്‍ക്കുള്ളപോലെ കഠിനമായ ചോദ്യങ്ങള്‍ ഈ വിഭാഗത്തില്‍ പി.എസ്.സി ചോദിക്കാറില്ല.  മൂന്നു നാല് ദിവസങ്ങള്‍കൊണ്ട് 500 ചോദ്യങ്ങള്‍ പഠിക്കാം. അതായത്, 48 മണിക്കൂറില്‍ 16 മുതല്‍ 20 മണിക്കൂര്‍കൊണ്ട് 500 മെന്‍റല്‍ എബിലിറ്റി ടെസ്റ്റില്‍ കൂടി കടന്നുപോകാം. പരിശീലിക്കുന്ന ചോദ്യങ്ങള്‍ ആയിരിക്കില്ല ചോദിക്കുക. അതേ രീതിതന്നെയാകും. വേണ്ടത് തീരുമാനമെടുക്കേണ്ട കഴിവും വേഗവും കോമണ്‍സെന്‍സും മാത്രം!
ജനറല്‍ സയന്‍സ്
അഞ്ച്, ആറ് ദിവസങ്ങളില്‍ സയന്‍സ് ആകട്ടെ. 500 ചോദ്യങ്ങള്‍ മതിയാകും.  നാം 500 ചോദ്യങ്ങള്‍ പഠിക്കുമ്പോള്‍ 40 ശതമാനം മുതല്‍ 50 ശതമാനംവരെ അറിവുള്ളവയായിരിക്കും. അപ്പോള്‍ പുതിയവ മാത്രം പഠിച്ചാല്‍ മതിയാകും. ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ മാത്രമല്ല ശാസ്ത്രത്തിലെ പുതിയ നേട്ടങ്ങള്‍, പ്രതിഭാസങ്ങള്‍, വാര്‍ത്തയിലെ ശാസ്ത്രം എന്നിവയൊക്കെ ചോദ്യത്തില്‍ വരാം. അടിസ്ഥാന ശാസ്ത്ര സത്യങ്ങള്‍ വരെ ചോദിക്കാം.  
ആനുകാലിക വിവരങ്ങള്‍
എത്ര തയാറെടുത്തുകഴിഞ്ഞവരുടെയും ചങ്കിലെ തീയാണ് കറന്‍റ് അഫയേഴ്സ്.  ദിവസങ്ങള്‍ മാത്രമാണ് മാറ്റിവെക്കാനുള്ളത്. കറന്‍റ് അഫയേഴ്സ് പരിശീലിക്കാന്‍ ഏറ്റവും അവസാന മാസങ്ങളിലെ അഖിലേന്ത്യാ മത്സര പരീക്ഷാ മാഗസിനുകള്‍കൂടി നോക്കുന്നത് നന്ന്. ജനറല്‍ നോളജ് എന്ന പേരില്‍ത്തന്നെ ഈ വിഭാഗത്തില്‍ മാഗസിനുകള്‍ ലഭിക്കും. പക്ഷേ, രണ്ടു ദിവസംകൊണ്ട് പരമാവധി ഇതും കടന്നിരിക്കണം. 
ചോദ്യങ്ങളിലെ ഇന്ത്യ
ഒമ്പത്, പത്ത് ദിവസങ്ങള്‍. ചാര്‍ട്ട് പേപ്പറില്‍ എഴുതാം. 10 ചോദ്യങ്ങളില്‍ 10 മാര്‍ക്ക് ഉറപ്പാക്കാമെന്ന് വിശ്വസിക്കാന്‍ പറ്റുന്ന വിഭാഗമാണിത്. ഇന്ത്യയുടെ ഭൂമിശാസ്ത്ര പ്രത്യേകത, നദികള്‍, തുറമുഖങ്ങള്‍, അണക്കെട്ടുകള്‍, കാലാവസ്ഥാ വ്യതിയാനം, ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍, സമതലങ്ങള്‍, കൃഷി, വ്യവസായം, ജനസംഖ്യ, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍- പ്രത്യേകതകള്‍. ഇതുകൂടാതെ 1857 മുതല്‍ 1947 ആഗസ്റ്റ് 15 വരെയുള്ള ഇന്ത്യാ ചരിത്രവുമുണ്ട്. ഇതില്‍ 500 ചോദ്യങ്ങളില്‍കൂടി സഞ്ചരിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും. പലതും നിങ്ങള്‍ക്ക് അറിയാവുന്നതുതന്നെയായിരുന്നു.  ഇന്ത്യയുടെ ചരിത്രത്തില്‍ സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാകും. ഇതിനായി ഒരു പ്ളാന്‍ തയാറാക്കാം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത 25 പേരുമായി ബന്ധപ്പെട്ട  പ്രധാന സംഭവങ്ങള്‍, തീയതികള്‍, സ്ഥലങ്ങള്‍ എന്നിവ കുറിച്ചുവെച്ച് പരിശീലിച്ചാല്‍ മറക്കില്ല.  500 ചോദ്യങ്ങള്‍ പുതിയതായി പഠിച്ചാല്‍ ഫുള്‍മാര്‍ക്ക് നേടാം. 
കേരളത്തെക്കുറിച്ചുള്ള വിവരങ്ങള്‍
സംസ്ഥാനത്തെക്കുറിച്ചുള്ള 10 മാര്‍ക്ക് ഉറപ്പാക്കാനായി രണ്ടു ദിവസം ശ്രദ്ധിക്കണം.  ഭൂപ്രകൃതി, നദികള്‍, ചരിത്രപ്രാധാന്യ സംഭവങ്ങള്‍, സ്ഥലങ്ങള്‍, കോട്ടകള്‍, രാജാക്കന്മാര്‍, വവോത്ഥാന നായകര്‍, ആദ്യകാല പത്രങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യുദ്ധങ്ങളും പങ്കെടുത്ത വിദേശ ശക്തികളും എന്നിവയെല്ലാം വിഷയങ്ങള്‍. നവോത്ഥാന പ്രസ്ഥാനത്തിനുകൂടി പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം എന്നിവ ശ്രദ്ധിക്കണം. ശ്രീനാരായണ ഗുരു, അയ്യന്‍കാളി, സ്വാമി ശിവയോഗി, മന്നത്ത് പത്മനാഭന്‍, ചാവറയച്ചന്‍, വി.ടി. ഭട്ടതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീര്‍, കുമാരനാശാന്‍, വൈകുണ്ഡസ്വാമി, അക്കമ്മ ചെറിയാന്‍, വക്കം മൗലവി തുടങ്ങിയവരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, തീയതികള്‍ എന്നിവ കുറിച്ചുവെക്കുക. രണ്ടു ദിവസംകൊണ്ട് 500 ഫാക്ടുകള്‍ പഠിക്കുമല്ളോ. 
ഭരണഘടനയും പൗരാവകാശവും
13, 14 ദിവസങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും പഠിക്കാം. രണ്ടു ദിവസം ധാരാളം മതിയാകും. ഭരണഘടന നിലവില്‍വന്നത്, പിന്നില്‍ ആരൊക്കെ, എത്ര പ്രാവശ്യം ഭേദഗതി ചെയ്തു, പ്രധാന ഭേദഗതികളിലൂടെ ഉണ്ടായ നിയമ വ്യവസ്ഥകള്‍, പൗരാവകാശങ്ങള്‍, വിവരാവകാശം, വിദ്യാഭ്യാസ അവകാശം, സ്ത്രീ സംരക്ഷണം, തൊഴില്‍ അവകാശം, മറ്റു മൗലികമായ അവകാശങ്ങള്‍ എന്നിങ്ങനെ  300 ചോദ്യങ്ങള്‍ പഠിച്ചാല്‍പോലും ഒരാള്‍ക്ക് എട്ട് മാര്‍ക്ക് ലഭിക്കുമെന്നുറപ്പ്. രണ്ടു ദിവസങ്ങളിലായി  20 മണിക്കൂര്‍ മാത്രം മതിയാകും. 
ജനറല്‍ ഇംഗ്ളീഷ്
15, 16 ദിവസങ്ങളില്‍ ഇംഗ്ളീഷ്തന്നെ പഠിക്കുക. പൊതുവെ പരന്നതും ആഴത്തിലുള്ളതും എന്നാല്‍, നാം നിത്യേന കണ്ടുപോകുന്നതുമായ പ്രയോഗങ്ങളാണിവ. 
നേരത്തേ അടിസ്ഥാന ഇംഗ്ളീഷ് പഠനം സ്കൂളുകളില്‍ നേടിയവര്‍ക്ക് എന്നും ഫുള്‍മാര്‍ക്ക് വാങ്ങാന്‍ കഴിയുന്നതാണ്. പ്ളസ് ടു വരെയുള്ള ഇംഗ്ളീഷ് പഠനംതന്നെ ധാരാളമാണിതിന്. അടിസ്ഥാന ഗ്രാമര്‍തന്നെയാണ് പ്രധാനം. 
സാമൂഹിക ക്ഷേമ പദ്ധതികള്‍ 
പി.എസ്.സി പരീക്ഷയിലെ പതിവിനംതന്നെയാണിത്. കാലാകാലങ്ങളില്‍ പുതിയവകൂടി ഉള്‍പ്പെടുമെന്ന വ്യത്യാസമേയുള്ളൂ. 
17, 18 ദിവസങ്ങളില്‍ ചാര്‍ട്ട് പേപ്പറില്‍ തലക്കെട്ടെഴുതിയാല്‍ ഇതിന്‍െറ പരിശീലന പുസ്തകവുമായി മല്ലിടുക മാത്രമേ ഇനി വഴിയുള്ളൂ. ശരിക്കും ഈ വിഭാഗത്തില്‍ പഞ്ചവത്സര പദ്ധതികള്‍ മുതല്‍ അനേകം ഗ്രാമീണ വനിതാ വികസന പദ്ധതികള്‍ വരെ വരും. കുടുംബശ്രീ, നാഷനല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം, പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന, സമഗ്ര ആവാസ് യോജന, സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന തുടങ്ങി അനേകം ജനക്ഷേമ പദ്ധതികളാണ്. പദ്ധതി തുടങ്ങിയവര്‍, എന്തിന്, ആരുടെ പേരില്‍, ആരെ ഫോക്കസ് ചെയ്യുന്നു എന്നിങ്ങനെ 300 ചോദ്യങ്ങള്‍ പഠിക്കാന്‍ രണ്ടു ദിവസം ധാരാളം.
ഐ.ടി സൈബര്‍ നിയമങ്ങള്‍
ഐ.ടിയാണ് നാം 19, 20 ദിവസങ്ങളില്‍ പഠിക്കുക. ഇതിലും മിക്ക കാര്യങ്ങളും 30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിചയമായിരിക്കും. അവര്‍തന്നെയാണ് അപേക്ഷകരില്‍ ഭൂരിഭാഗവും. ഇതിലെ പുതിയ വിവരങ്ങള്‍  പഠിക്കാനായി രണ്ടു ദിവസങ്ങള്‍  മതിയാകും. ഐ.ടിക്ക് മാത്രം ഗൈഡ് ലഭിക്കും. ഐ.ടി ആക്ടുകള്‍, സൈബര്‍ ക്രൈം, സൈബര്‍ നിയമങ്ങള്‍, പേറ്റന്‍റ് നിയമങ്ങള്‍ എന്നിവയും ഇന്‍റര്‍നെറ്റ്, ഫേസ്ബുക്, സൂപ്പര്‍ കമ്പ്യൂട്ടര്‍, വ്യക്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ സഹായപുസ്തകം വഴി പഠിക്കാം. ഫിഷിങ്, സര്‍ഫിങ്, ഹാക്കിങ്, ക്രാക്കിങ് തുടങ്ങിയ അനേകം ടെര്‍മിനോളജികള്‍കൂടി അറിഞ്ഞിരിക്കണം. 
അങ്ങനെ 20 ദിവസംകൊണ്ട് 10,000 ചോദ്യങ്ങള്‍ പഠിച്ചുവെന്നുറപ്പിക്കാന്‍ കഴിയുമോ? 21ാം ദിവസം നിങ്ങള്‍ ചാര്‍ട്ട് പേപ്പറില്‍  ‘എനിക്ക് പരീക്ഷ വിജയിക്കാന്‍ കഴിയും’ എന്നുകൂടി എഴുതൂ. അല്‍പം സ്റ്റൈലായിട്ടുതന്നെ എഴുതാനാണ് ടോണി ബുസാന്‍ എന്ന മൈന്‍ഡ് ട്രെയ്നര്‍ പറയുന്നത്. 
കാരണം, ഇവ നമ്മുടെ തലച്ചോറിനെ സ്വാധീനിക്കുകയും അവ നമുക്ക് ആത്മവിശ്വാസം തരുകയും ചെയ്യുമെന്നാണ് വിശ്വാസം. സമയം വൈകിയിട്ടില്ല. അതിവേഗ പഠനം പൂര്‍ത്തിയാക്കി  ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.