സാധ്യതകള്‍ തുറന്ന് ടൂള്‍ ഡിസൈന്‍,  മെക്കാട്രോണിക്സ്, എംബഡഡ് സിസ്റ്റംസ്

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഹൈദരാബാദിലെ (ബാലനഗര്‍) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍ 2016 ആഗസ്റ്റ് /സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. 
പൂരിപ്പിച്ച അപേക്ഷകള്‍ പിഴകൂടാതെ ആഗസ്റ്റ് 13 വരെയും 500 രൂപ പിഴയോടെ ആഗസ്റ്റ് 20 വരെയും സ്വീകരിക്കും. മികച്ച പഠനസൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്ളത്. പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍ സാധ്യത ഏറെയാണ്. കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.
• പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ ടൂള്‍, ഡൈ ആന്‍ഡ് മോള്‍ഡ് ഡിസൈന്‍ (pgtd): മൂന്ന് സെസ്റ്ററുകളായാണ് കോഴ്സ് നടത്തുന്നത്. ആകെ 60 സീറ്റുകള്‍. ഇതില്‍ 10 സീറ്റുകളില്‍ ഇന്‍ഡസ്ട്രി സ്പോണ്‍സേഡ് വിഭാഗക്കാര്‍ക്കാണ് പ്രവേശം. യോഗ്യത: മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ ബ്രാഞ്ചുകളിലൊന്നില്‍ ബി.ഇ/ ബി.ടെക് ബിരുദം അല്ളെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. സെമസ്റ്റര്‍ ഫീസ് 25,500 രൂപ. ഇന്‍ഡസ്ട്രി സ്പോണ്‍സേഡ് വിഭാഗക്കാര്‍ക്ക് സെമസ്റ്റര്‍ ഫീസ് 32,000 രൂപയാണ്.
•പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ മെക്കാട്രോണിക്സ് (PGM): മൂന്ന് സെമസ്റ്ററുകള്‍. ആകെ 40 സീറ്റുകള്‍. യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍, പ്രൊഡക്ഷന്‍, എയ്റോനോട്ടിക്കല്‍, ഓട്ടോമൊബൈല്‍, മെക്കാട്രോണിക്സ് ബ്രാഞ്ചുകളിലൊന്നില്‍ ബി.ഇ /ബി.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. സെമസ്റ്റര്‍ ഫീസ് 25,500 രൂപ. 
•പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ് (PGVES): മൂന്ന് സെമസ്റ്റര്‍. ആകെ 40 സീറ്റുകള്‍. യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ എന്നീ ബ്രാഞ്ചുകളിലൊന്നില്‍ ബി.ഇ/ബി.ടെക് ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എം.എസ്സി ഇലക്ട്രോണിക്സുകാരെയും പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. സെമസ്റ്റര്‍ ഫീസ് 25,500 രൂപയാണ്. 
4. പോസ്റ്റ് ഡിപ്ളോമ ഇന്‍ ടൂള്‍ ഡിസൈന്‍ (PDTP): രണ്ട് സെമസ്റ്ററുകള്‍. ആകെ 50 സീറ്റുകള്‍. ഇതില്‍ 23 സീറ്റുകള്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് വിഭാഗക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. 
യോഗ്യത: ഡി.ടി.ഡി.എം/ഡി.പി.ഇ/ഡി.എം.ഇ അല്ലങ്കില്‍ തത്തുല്യ അംഗീകൃത ഡിപ്ളോമ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്.
 1.4.1989നുമുമ്പ് ജനിച്ചവരാകരുത്. സെമസ്റ്റര്‍ ഫീസ് 20,000 രൂപ. ഇന്‍ഡസ്ട്രി സ്പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്ക് 22,000 രൂപയാണ് സെമസ്റ്റര്‍ ഫീസ്. 
ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസ് 400 രൂപയാണ്. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 200 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് (PWD) അപേക്ഷാഫീസ് ഇല്ല. 
2016 ആഗസ്റ്റ് 22ന് ഹൈദരാബാദ് സെന്‍ട്രല്‍ ടൂള്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ച് രാവിലെ 11ന് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ: അപേക്ഷാഫോറവും വിശദവിവരങ്ങളും www.citdindia.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ Principal Director, CITD, Hyderabadല്‍ മാറ്റാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് അപേക്ഷാഫീസിന് തുല്യമായ തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് ക്രോസ് ചെയ്ത് മറ്റു ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇനി പറയുന്ന വിലാസത്തില്‍ അയക്കണം. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍, ബാലനഗര്‍, ഹൈദരാബാദ്, 500 037.
സ്പോണ്‍സേഡ് വിഭാഗത്തില്‍പ്പെടുന്നവര്‍ അതിനുള്ള സ്പോണ്‍സര്‍ഷിപ് ലെറ്റര്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവകൂടി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.citdindia.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.