ന്യൂഡല്‍ഹി: പൊതുപരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടിയൊഴിവാക്കാന്‍ സി.ബി.എസ്.ഇ ഓണ്‍ലൈന്‍ കൗണ്‍സലിങ് ആരംഭിക്കുന്നു. ഫെബ്രുവരി മുതലാണ് കൗണ്‍സലിങ് നല്‍കുക. ടെലിഫോണ്‍ വഴിയും പത്രങ്ങള്‍ വഴിയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും. 76 പ്രിന്‍സിപ്പല്‍മാരും പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരും സൈക്കോളജിസ്റ്റുകളും ടെലി കൗണ്‍സലിങില്‍ പങ്കെടുക്കും. ഇതില്‍ 60 പേര്‍ ഇന്ത്യയില്‍നിന്നും 16 പേര്‍ നേപ്പാള്‍, ജപ്പാന്‍, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുമാണ്. 10, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് 1800-11-8004 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക, സമ്മര്‍ദം എന്നിവ പങ്കുവെക്കാം. ഫെബ്രുവരി ഒന്നുമുതല്‍ ഏപ്രില്‍ 22 വരെ കൗണ്‍സലിങ് ഉണ്ടാകും. പ്രമുഖ പത്രങ്ങളിലെ ചോദ്യോത്തര കോളങ്ങളിലൂടെ വിദഗ്ധര്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും. ഓണ്‍ലൈന്‍ ഉപദേശങ്ങള്‍ക്ക് counselling.cecbse@gmail.com, sugandh.cbse@gmail.com എന്നീ വിലാസങ്ങളില്‍ ബന്ധപ്പെടാം. വെബ്സൈറ്റിലും വിവരങ്ങള്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.