കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ ബിരുദ, ബിരുദാന്തര കോഴ്സുക ളിലേക്ക് 2019-20 അധ്യയന വര്‍ഷത്തേക്കുള്ള ഓൺൈലന്‍ പ്രവേശന പരീക്ഷ ഏപ്രില്‍ ആറ്, ഏഴ് തീയത ികളില്‍ നടക്കും. ഈ മാസം 30 മുതല്‍ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് 1000 രൂപ. വിവരങ്ങള്‍ admissions.cusat.ac.inല്‍ ഈ മാസം 30 മുതല്‍ ലഭ്യമാവും. എം.എസ്സി, എല്‍എല്‍.എം, എം.വോക്, എം.സി.എ, ബി.വോക്, എല്‍എല്‍.ബി, ബി.ടെക് (ലാറ്ററല്‍ എന്‍ട്രി) പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ ആറ് ശനിയാഴ്ചയും ബി.ടെക്, എം.എ (ഹിന്ദി, അപ്ലൈഡ് ഇക്കണോമിക്സ്), ബി.ബി.എ എല്‍എല്‍.ബി, ബി.കോം എല്‍എല്‍.ബി, എം.സി.എ/എം.എസ്സി(കമ്പ്യൂട്ടര്‍ സയന്‍സ്) (ലാറ്ററല്‍ എന്‍ട്രി) എല്‍.എല്‍.എം (ഐ.പി) പി.എച്ച്.ഡി, എല്‍എല്‍.എം (ഐ.പി.ആര്) പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ ഏഴിനും നടക്കും. രാജ്യത്തെ 28 േകന്ദ്രങ്ങളിലും ദുബൈയിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
ഒ.സി.ഐ/പി.ഐ.ഒ/ സ്റ്റാറ്റസുള്ള ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാർഥികള്‍ക്കും ഇൻറര്‍നാഷനല്‍ വിദ്യാർഥികള്‍ക്കായുള്ള പ്രത്യേക കാറ്റഗറിയില്‍ അപേക്ഷിക്കാം. എം.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശനം സി-മാറ്റ്, കെ-മാറ്റ്, ക്യാറ്റ് (ഐ.ഐ.എം) സ്കോറുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
എം.ഫില്‍, പിഎച്ച്.ഡി, ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ക്കുള്ള അപേക്ഷകൾ അതത് വകുപ്പുകളില്‍നിന്ന് 30 മുതല്‍ മാര്‍ച്ച് 31 വരെ ലഭിക്കും. സര്‍വകലാശാല നടത്തുന്ന വിവിധ എം.ടെക് കോഴ്സുകള്‍ക്ക് ഏപ്രില്‍ 21 വരെ അപേക്ഷിക്കാമെന്ന്്് ഐ.ആർ.എ.എ ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.