കോഴിക്കോട്: ഡോക്ടർമാരുടെ സ്ഥാപനമായ ഡോപ നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ 'സൂപ്പർ X' ചൊവ്വാഴ്ച്ച ഫാറൂഖ് മലബാർ മറീനയിൽ നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പരിപാടിയിൽ മുഖ്യാതിഥിതിയാകും.
വിദ്യാർഥികൾക്ക് സയൻസ് മേഖലകളിലെ അനന്ത സാധ്യതകളെകുറിച്ചും ഭാവിയിൽ തയാറെടുക്കാൻ പറ്റുന്ന മത്സര പരീക്ഷകളെകുറിച്ചും ഇന്ത്യയിലെ പ്രീമിയം പ്രഫഷനൽ കോളജുകളെ കുറിച്ചെല്ലാമുള്ള കൃത്യമായ അറിവ് പരിപാടിയിൽ നിന്ന് ലഭിക്കും. ജോസഫ് അന്നം കുട്ടി ജോസ്, ജലീൽ എം.എസ്, ഡോ. സരിൻ, പി.എം.എ. ഗഫൂർ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
ഡോപ നടത്തുന്ന സൈ-സാറ്റ് പരീക്ഷയിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് സൈ-സാറ്റ് ചാമ്പ്യൻ പട്ടവും കാഷ് അവാർഡുകളും തുടർ പഠനത്തിനുള്ള ഒരു കോടിയുടെ സ്കോളർഷിപ്പും ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. കൂടുൽ വിവരങ്ങൾക്ക് ഫോൺ: 9645 202 200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.