ടി.വി ഹോസ്റ്റും പ്രശസ്ത സ്പീക്കറുമായ അവെലോ റോയ് ഇത്തവണത്തെ എജൂ കഫേയിലെ ഏറ്റവും സുപ്രധാന അഥിതികളിലൊരാണ്. 'നിങ്ങൾക്കും സംരംഭകനാകാം' എന്ന തലക്കെട്ടിലാണ് അവെലോ റോയ് വിദ്യാർഥികളുമായി സംവദിക്കുന്നത്. സംരംഭകത്വം ഏറ്റവും സജീവമായി പഠനകാലം മുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ പുതുതലമുറക്ക് ഈ സെഷൻ വളരെ ഉപകാരപ്രദമാകും.
സംരംഭകത്വ മേഖലയിൽ വ്യത്യസ്തമായി ചിന്തിക്കാനും പരമ്പരാഗത ശൈലികൾ മാറ്റി സഞ്ചരിക്കാനും പ്രേരിപ്പിക്കുന്ന പ്രഭാഷണമായിരിക്കും ഇദ്ദേഹത്തിന്റേത്. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും കവയിത്രിയുമായിരുന്ന സരോജിനി നായിഡുവിന്റെ പ്രപൗത്രനായ അവെലോ, കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഇൻകുബേറ്റർ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ്. നിലവിൽ സ്ഥാപനത്തിന് അഞ്ചു രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 150ലേറെ അവാർഡുകൾ കരസ്ഥമാക്കിയ ഇദ്ദേഹത്തെ കുറിച്ച സ്റ്റോറികൾ ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങൾ ഏറെയുള്ള ഗൾഫിലെ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും അവെലോ റോയ്യുടെ സെഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.