സുരക്ഷിതമായ ഡിജിറ്റൽ ലോകത്തെ സൃഷ്ടിക്കുന്നത് ഭാവി സമൂഹത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. ഇതിനായി പ്രവർത്തിക്കുന്ന എത്തിക്കൽ ഹാക്കിങ് വിദഗ്ധരിലൊരാളാണ് സി.എം. മഹ്റൂഫ്. ഇന്ത്യയിൽ പൊലീസ് വകുപ്പിനടക്കം സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം നിലവിൽ ദുബൈയിൽ സിലിക്കൺ ഒയാസിസിൽ 'ഐഡിയ ഫാക്ടറി' എന്ന സ്ഥാപനവുമായി ഈ മേഖലയിൽ മുന്നോട്ടുപോവുകയാണ്. പൈറസിയും സൈബർ ക്രൈമുകളും കുറക്കുന്നതിന് മലയാള സിനിമ മേഖലയുമായി സഹകരിച്ചിട്ടുണ്ട്. സോഫ്റ്റ്വെയർ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം.
എജൂകഫേയിൽ തന്റെ ഹാക്കിങ് മേഖലയിലെ അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെക്കും. ഡിജിറ്റൽ മേഖലയിൽ തുറന്നുവെച്ചിരിക്കുന്ന വിശാലമായ അവസരങ്ങളിലേക്കുള്ള വാതിലായിരിക്കും ശ്രോതാക്കൾക്ക് ഈ സെഷൻ. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങളും എത്തിക്കൽ ഹാക്കിങ്ങിന്റെ പ്രധാന്യവും തിരിച്ചറിയാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കൂടി ഇത് ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.