ഭാവി പ്രവചനം പലപ്പോഴും തട്ടിപ്പാണെന്ന് വിശ്വസിക്കുന്നവരാണ് പലരും. കൈനോട്ടക്കാരും പക്ഷിശാസ്ത്രക്കാരും നടത്തുന്ന പ്രവചനങ്ങൾ അത്തരത്തിലുള്ളതായേക്കാം. എന്നാൽ, ഒരു വ്യക്തിയുടെ പാഷനും സ്കില്ലും വിലയിരുത്തി ഭാവിയിലേക്ക് ഏറ്റവും യോജിച്ച മേഖലകൾ നിർദേശിക്കാൻ അനുഭവ സമ്പന്നനായ ഒരു കൺസൽട്ടന്റിന് സഹായിക്കാൻ സാധിക്കും. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും പ്രശസ്തരായ ബിസിനസ് കൺസൽട്ടന്റുമാരിൽ സ്ഥാനമുള്ള, 36 വർഷം ഈ മേഖലയിൽ സേവനമനുഷ്ഠിച്ച രാംകുമാർ കൃഷ്ണമൂർത്തിയുടെ സാന്നിധ്യം ഇത്തവണത്തെ എജൂകഫേയുടെ സവിശേഷതയാണ്.
കൺസൽട്ടിങ് ഇൻഡസ്ട്രിയിൽ ഏറ്റവും നവീനമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഇദ്ദേഹം 'നിങ്ങളുടെ ഭാവി പ്രവചിക്കൂ' എന്ന തലക്കെട്ടിലുള്ള സെഷനിൽ അനുവാചകരുമായി സംവദിക്കും. സിംഗ് എച്ച്.ആർ, ഇന്റർവെഡ് ഗ്രൂപ്, ടാലന്റ് മാക്സിമസ് അടക്കം നിരവധി ഗ്രൂപ്പുകളുമായി സഹകരിച്ച് രാംകുമാർ കൃഷ്ണമൂർത്തി പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.