വിദ്യാർഥികൾ കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഉപരിപഠനത്തിനായി അപേക്ഷിക്കുേമ്പാൾ ചേർന്നുപഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ആവശ്യപ്പെടുന്ന പ്രധാന രേഖകളിൽ ഒന്നാണ് യോഗ്യത സർട്ടിഫിക്കറ്റ് അഥവാ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്. ഇതുപോലെ കേരളത്തിന് പുറത്തുനിന്ന് ബിരുദ-ബിരുദാനന്തര പഠനം പൂർത്തിയാക്കി കേരളത്തിലെ ഏതെങ്കിലും സർക്കാർ േജാലിക്കുവേണ്ടി കേരള പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന എഴുത്തുപരീക്ഷയിൽ ഉന്നതവിജയം നേടി റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുേമ്പാൾ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിനൊപ്പം കേരളത്തിനു പുറത്തുള്ള സർവകലാശാല ബിരുദക്കാർ ഹാജരാക്കേണ്ടതാണ് തുല്യത സർട്ടിഫിക്കറ്റ്. ഉദ്യോഗാർഥി പഠിച്ച് ജയിച്ചിട്ടുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല ആ സർവകലാശാലയുടെ അതേ നിലവാരത്തിലുള്ള ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും തുല്യമായ ബിരുദമാണെന്ന് അംഗീകരിക്കുന്ന രേഖയാണ് തുല്യത സർട്ടിഫിക്കറ്റ്.
എലിജിബിലിറ്റി സർട്ടിഫിക്കറ്റ്
ഏതെങ്കിലും ഒരു വിഷയത്തിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുേമ്പാൾ ആ കോഴ്സ് പഠിക്കാൻ യോഗ്യത ഉണ്ടോ ഇല്ലയോ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ്. ആയതിനാൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഉപരിപഠനവുമായി ബന്ധപ്പെട്ടതാണ്.
ഉദാഹരണത്തിന്, ഒരാൾ തമിഴ്നാട്ടിലെ പ്ലസ് ടു പാസായി. അതാവെട്ട ഹ്യുമാനിറ്റീസ് ബ്രാഞ്ചിലാണ്. ഇൗ വിദ്യാർഥി കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ ബി.എസ്സി സുവോളജി പഠിക്കാൻ ആഗ്രഹിച്ചാൽ സാധിക്കില്ല. എന്തുകൊണ്ടെന്നാൽ പ്ലസ് ടു ഹ്യുമാനിറ്റീസ് കഴിഞ്ഞ ഒരാൾക്ക് ബി.എസ്സി സുവോളജി പഠിക്കാനുള്ള അക്കാദമിക് യോഗ്യത ഇല്ല. എന്നാൽ, തമിഴ്നാട്ടിലെ പ്ലസ് ടു (റെഗുലർ) കേരളത്തിൽ ഉപരിപഠനത്തിനും തൊഴിലിനുമായി അംഗീകരിച്ചിട്ടുണ്ട്. ആയതിനാൽ ആ വിദ്യാർഥിക്ക് ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ ‘എലിജിബിലിറ്റി സർട്ടിഫിക്കറ്റ്’ സർവകലാശാല നൽകും.
മുകളിൽ പറഞ്ഞ കാര്യത്തിൽ ഒരു സൂക്ഷ്മബോധ്യം ആവശ്യമാണ്. കാരണം, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കേരളത്തിന് പുറത്തുനിന്നും ലഭിക്കുന്ന ബിരുദ ബിരുദാനന്തരങ്ങൾക്ക് മാത്രമല്ല. കേരളത്തിലെ സർവകലാശാലകൾ അടുത്തകാലത്തായി ആരംഭിച്ചിട്ടുള്ള വൊക്കേഷനൽ കോഴ്സുകൾക്കും ന്യൂ ജനറേഷൻ കോഴ്സുകൾക്കും ബാധകമാണ്. ബി.എ ഇംഗ്ലീഷ്, മോഡൽ II & മോഡൽ III കോഴ്സുകൾ ബി.എഡ് ഇംഗ്ലീഷിന് ചേരാൻ യോഗ്യതയായി കേരളത്തിലെതന്നെ ചില സർവകലാശാലകൾ പൊതുവിൽ അംഗീകരിക്കാറില്ല. ഇത്തരം ഘട്ടങ്ങളിൽ പ്രവേശനം ലഭിക്കാൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വേണം.
വിദേശരാജ്യങ്ങളിൽനിന്ന് പ്ലസ് ടു കോഴ്സുകളോ തത്തുല്യ യോഗ്യതകളോ നേടി കേരളത്തിൽ ഉപരിപഠനം നടത്താൻ തയാറാകുേമ്പാൾ ഇൗ വിദ്യാർഥികളും അപേക്ഷയോടൊപ്പം എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ, പലപ്പോഴും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സർവകലാശാലകൾ നൽകാറില്ല. കാരണം, കേരളത്തിലെ സർവകലാശാലകൾ പ്രീഡിഗ്രി നടത്തിയിരുന്ന കാലത്ത് പ്ലസ് ടു ക്ലാസിന് തുല്യമായ വിദേശ വിദ്യാഭ്യാസ യോഗ്യതകളെ സർവകലാശാലകൾ അംഗീകരിച്ച് എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നു. അന്ന് ആ വിധം അംഗീകാരം ലഭിച്ചിട്ടുള്ള പ്ലസ് ടു നിലവാരത്തിലുള്ള കോഴ്സുകൾ പഠിച്ചവർക്കു മാത്രമേ കേരളത്തിലെ സർവകലാശാലകൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകൂ. അത്തരം അംഗീകാരം ലഭിക്കാത്ത പ്ലസ് ടു നിലവാര കോഴ്സുകൾ പഠിച്ചവർ കേരള സർക്കാറിെൻറ ഡയറക്ടറേറ്റ് ഒാഫ് ഹയർ സെക്കൻഡറി എജുക്കേഷനിൽനിന്ന്(തിരുവനന്തപുരം) പ്രസ്തുത കോഴ്സ് കേരളത്തിലെ പ്ലസ് ടു കോഴ്സിലെ ഇൗ ബ്രാഞ്ചിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുംകൂടി ഹാജരാക്കിയാലേ സർവകലാശാലകൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകൂ.
ഇതിന് സമാനമായൊരു സാഹചര്യം കേരളത്തിന് പുറത്തുനിന്ന് ഡിപ്ലോമ യോഗ്യതകൾ നേടിയവർക്കുണ്ട്. ഉദാഹരണത്തിന്, കർണാടക സർക്കാർ നടത്തുന്ന പോളിടെക്നിക് ഡിപ്ലോമ പഠിച്ച് പാസായി ഒരാൾക്ക് കേരളത്തിലെ ഏതെങ്കിലും എൻജിനീയറിങ് േകാഴ്സിന് ലാറ്ററൽ എൻട്രിയിലൂടെ പ്രവേശനം ലഭിച്ചാൽ കർണാടക സർക്കാറിെൻറ പോളിഡിപ്ലോമ കേരളത്തിലെ ഡയറക്ടറേറ്റ് ഒാഫ് ടെക്നിക്കൽ എജുക്കേഷൻ, തിരുവനന്തപുരം നൽകുന്ന പോളിഡിപ്ലോമക്ക് തുല്യമാണ് എന്നു കാണിക്കുന്ന ഇക്വിവലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രേമ കേരളത്തിലെ സർവകലാശാലകൾ എലിജിബിലിറ്റി നൽകൂ. എന്നാൽ, കേരളത്തിലെ ചില സർവകലാശാലകൾ ഒരു പൊതു ഉത്തരവിലൂടെ വിവിധ സംസ്ഥാന സർക്കാറുകളുടെ ഡയറക്ടറേറ്റ് ഒാഫ് ടെക്നിക്കൽ എജുക്കേഷൻ നടത്തുന്ന പോളിഡിപ്ലോമകൾ ആ സർവകലാശാലകളിൽ ഉപരിപഠനത്തിനായി അംഗീകരിച്ചിട്ടുണ്ട്. ഇൗ സർവകലാശാലകൾ ഡയറക്ടറേറ്റ് ഒാഫ് ടെക്നിക്കൽ എജുക്കേഷൻ, തിരുവനന്തപുരം പ്രത്യേകം നൽകുന്ന ഇക്വിവലൻസി സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൾ നൽകും.
ഇക്വിവലൻസി സർട്ടിഫിക്കറ്റ്
ഏതെങ്കിലും ഒരു സർവകലാശാല നടത്തുന്ന അതിെൻറതന്നെ ഒരു കോഴ്സ് മറ്റൊരു കോഴ്സിന് തുല്യമാണെന്ന് കാണിച്ചു നൽകുന്നതാകാം തുല്യതാ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ മറ്റൊരു സർവകലാശാലയുടെ കേരളത്തിനുള്ളിലുള്ളതോ കേരളത്തിനു പുറത്തുള്ളതോ ആയ ഒരു ബിരുദത്തിന് തുല്യമാണ് മറ്റൊരു ബിരുദമെന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്ന സർട്ടിഫിക്കറ്റാണിത്.
പ്രധാനമായും തൊഴിലിനായി ശ്രമിക്കുേമ്പാഴാണ് ഇക്വിവലൻസി സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുക. വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന വിവിധ സർവകലാശാലകളുടെ കോഴ്സുകൾ കേരളത്തിലെ സർവകലാശാലകൾ അംഗീകരിക്കുേമ്പാൾ പ്രത്യേകമായാണ് അംഗീകാരം നൽകുക. ചില ബിരുദങ്ങൾക്ക് എലിജിബിലിറ്റി ഉപരിപഠനത്തിനു മാത്രം നൽകിയായിരിക്കും അംഗീകാരം. ഇൗ അംഗീകാരം ലഭിച്ച ബിരുദം ഉപയോഗിച്ച് ആ സർവകലാശാലയിൽ ഉപരിപഠനം നടത്താം. എന്നാൽ, തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. തൊഴിലിനായി ശ്രമിക്കുേമ്പാൾ തുല്യതാ സർട്ടിഫിക്കറ്റുകൾതന്നെ ഹാജരാക്കണം.
മറ്റു സർവകലാശാലകളുടെ റെഗുലർ രീതിയിൽ പഠനം നടത്തുന്ന ന്യൂ ജനറേഷൻ കോഴ്സുകൾക്ക് ഇൗ പ്രശ്നമുണ്ട്. ഉദാഹരണത്തിന്, െഎസർ (IISER) പോലുള്ള ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ചില ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാൻ കേരളത്തിൽ പ്രയാസമുണ്ട്. ഇതിനർഥം െഎസറിെൻറ പ്രസ്തുത ബിരുദത്തിന് നിലവാരം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് െഎസറിെൻറ കോഴ്സിന് സമാനമായ കോഴ്സ് സംസ്ഥാനത്തെ ചില സർവകലാശാലകളിലും ഇല്ലാത്തതുകൊണ്ടാണ്. െഎസർ പോലുള്ള സ്ഥാപനങ്ങളുടെ കോഴ്സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള പ്രത്യേക നിയമങ്ങൾ കേരളത്തിലെ പല സർവകലാശാലകളും ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.