തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സ് പ്രവേശന യോഗ്യതയിൽ ഇളവിന ് സർക്കാർ തീരുമാനം. ഇൗ വർഷം മുതൽ ബി.ടെകിന് പ്രവേശന പരീക്ഷയിലെ വിജയത്തിനു പുറമ െ ഹയർ സെക്കൻഡറി പരീക്ഷയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷയിൽ ഒന്നിച്ച് 45 ശതമാനം മാർക്ക് മതിയാകും.
നിലവിൽ സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ മുഴുവൻ സീറ്റിലും സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റിലും പ്രവേശനത്തിന് മാത്സിന് പ്രത്യേകമായും മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ഒന്നിച്ചും 50 ശതമാനം മാർക്ക് വേണം. ഇതാണ് അഖിേലന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിെൻറ (എ.െഎ.സി.ടി.ഇ) മാനദണ്ഡപ്രകാരം മൂന്ന് വിഷയങ്ങളിലും ഒന്നിച്ച് 45 ശതമാനം മാർക്ക് എന്ന രീതിയിൽ ഇളവ് ചെയ്യുന്നത്.
പ്രഫഷനൽ കോഴ്സ് പരീക്ഷ പരിഷ്കരണം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിെൻറ അധ്യക്ഷതയിൽ ചേർന്ന േയാഗത്തിെൻറ ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. നേരത്തേ സ്വാശ്രയ കോളജുകളിലെ മാനേജ്മെൻറ് ക്വോട്ട പ്രവേശന യോഗ്യത മൂന്ന് വിഷയങ്ങളിലും ഒന്നിച്ച് 45 ശതമാനം മാർക്കാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.