സംസ്ഥാനത്തെ സർക്കാർ ലോ കോളജുകളിലും സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലും 2017-18 വർഷം നടത്തുന്ന സംയോജിത പഞ്ചവത്സര എൽഎൽ.ബി കോഴ്സിേലക്കുള്ള പ്രവേശനപരീക്ഷ ജൂലൈ രണ്ട് ഞായറാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവെരയാണ് പരീക്ഷ.
പ്രവേശനപരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, നിയമപഠന അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്റ്റീവ് മാതൃകയിൽ 200 ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് മൂന്ന് മാർക്ക് വീതം ലഭിക്കും. തെറ്റിയാൽ ഒാരോ മാർക്ക് വീതം കുറയും. എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടുന്നതിന് ജനറൽ, എസ്.സി.ബി.സി വിഭാഗങ്ങൾക്ക് കുറഞ്ഞത് 10 ശതമാനവും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചു ശതമാനവും മാർക്ക് ലഭിക്കണം. റാങ്ക്ലിസ്റ്റിൽ ഇടംനേടുന്നവർക്ക് യഥാസമയം കോളജ് ഒാപ്ഷൻ രജിസ്റ്റർചെയ്യാം. റാങ്കും ഒാപ്ഷനും പരിഗണിച്ച് കേന്ദ്രീകൃതമായി സീറ്റ് അലോട്ട്മെൻറ് നടത്തും. യോഗ്യത: പ്രവേശനപരീക്ഷ എഴുതുന്നതിന് ഹയർ സെക്കൻററി/തത്തുല്യ ബോർഡ് പരീക്ഷയിൽ 45 ശതമാനം മാർക്കിൽ കുറയാതെ ജയിച്ചിരിക്കണം. എസ്.ഇ.ബി.സി വിഭാഗക്കാർക്ക് 42 ശതമാനം മാർക്ക് മതി. എസ്.സി, എസ്.ടിക്കാർക്ക് 40 ശതമാനം മതിയാകും. പ്രായം 2017 ഡിസംബർ31ന് 17 വയസ്സ് പൂർത്തിയായിരിക്കണം.
അപേക്ഷ ഫീസ്: ജനറൽ, എസ്ഇ.ബി.സി വിഭാഗക്കാർക്ക് 600 രൂപ. പട്ടികജാതി/വർഗക്കാർക്ക് 300 രൂപ മതി. അപേക്ഷ ഫീസ് ഇ-ചലാൻവഴി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഒാഫിസുകളിൽ അടക്കാം. അല്ലെങ്കിൽ ഒാൺലൈൻ പേമെൻറ് വഴിയും അടക്കാം.
അപേക്ഷ: www.cee.kerala.gov.in എന്ന വെബ്ൈസറ്റിലൂടെ സമർപ്പിക്കാം. അപേക്ഷകെൻറ അടുത്ത കാലത്തെടുത്ത പാസ്പോർട്ട് വലുപ്പത്തിലുള്ള കളർ ഫോേട്ടാ, ഒപ്പ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ/അനുബന്ധ രേഖകൾ എന്നിവ ഒാൺലൈനായി അപ്ലോഡ് ചെയ്യാൻ മറക്കരുത്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ജൂൺ 16 വെര ഒാൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പണത്തിനുശേഷം പുതിയ വിവരങ്ങൾ ചേർക്കാനോ ആനുകൂല്യങ്ങൾക്കായി സർട്ടിഫിക്കറ്റ് സമർപ്പിക്കാനോ അനുവദിക്കില്ല. www.cee.kerala.gov.in ൽനിന്നും പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്ത് വേണം ഒാൺലൈൻ അപേക്ഷസമർപ്പണം നടത്തേണ്ടത്. അഡ്മിറ്റ് കാർഡ് ജൂൺ 26 മുതൽ ഡൗൺലോഡ് ചെയ്യാം.
കോളജുകളും സീറ്റുകളും: സർക്കാർ ലോ കോളജുകൾ തിരുവനന്തപുരം (ബാർട്ടൺഹിൽ), എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണുള്ളത്. ഒാരോ കോളജിലും പഞ്ചവത്സര എൽ.എൽ.ബി കോഴ്സിൽ 80 സീറ്റുകൾ വീതം ആകെ 320 സീറ്റുകൾ ലഭ്യമാണ്. സ്വകാര്യ-സ്വാശ്രയ മേഖലയിൽ 18 കോളജുകളിലായി 915 മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം ഇൗ പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്.
അൽ അഷർ കോളജ് തൊടുപുഴ, ഭാരത് മാതാ സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസ്, ആലുവ ഇൗസ്റ്റ്, ഭവൻസ് അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് രാമനാട്ടുകര, സി.എസ്.െഎ കോളജ് ഫോർ ലീഗൽ സ്റ്റഡീസ്, ഏറ്റുമാനൂർ, സി.എസ്.െഎ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലീഗൽ സ്റ്റഡീസ്, ചെറുവരക്കോണം, കോഒാപറേറ്റീവ് സ്കൂൾ ഒാഫ് ലോ, വെങ്ങള്ളൂർ, മാർ ഗ്രിഗോറിയസ് കോളജ് ഒാഫ് ലോ, നാലാഞ്ചിറ, മൗണ്ട് സിയോൺ േലാ കോളജ്, കോന്നി, എൻ.എസ്.എസ് ലോ കോളജ്, കൊട്ടിയം, കേരള ലോ അക്കാദമി ലോ കോളജ്, പേരൂർക്കട, ശ്രീനാരായണ ലോ കോളജ് പൂത്തോട്ട, ശ്രീനാരായണഗുരു കോളജ് ഒാഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം, കെ.എം.സി.ടി ലോ കോളജ്, കുറ്റിപ്പുറം, മർകസ് ലോ കോളജ്, കോഴിക്കോട്, വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ ലോ കോളജ്, പാലക്കാട്, അമ്പൂക്കൻ ഇട്ടൂപ്പ് മെമ്മോറിയൽ കോളജ് ഒാഫ് ലോ, തൃശൂർ, എം.സി.ടി കോളജ് ഒാഫ് ലീഗൽ സ്റ്റഡീസ്, മേൽമുറി, മലപ്പുറം, നെഹ്റു അക്കാദമി ഒാഫ് ലോ, ലക്കിടി, പാലക്കാട് എന്നീ സ്വകാര്യ സ്വാശ്രയ കോളജുകളിലെ ഗവൺമെൻറ് മെറിറ്റ് സീറ്റുകളിലാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.