മാനേജ്മെൻറ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിച്ചിറങ്ങിയാൽ മികച്ച ജോലി നേടാവുന്ന കോഴ്സാണ് ഫോറസ്ട്രി മാനേജ്മെൻറ്. ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫോറസ്റ്റ് മാനേജ്മെൻറ് (െഎ.െഎ.എഫ്.എം) നടത്തുന്ന പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെൻറ് (പി.ജി.ഡി.എഫ്.എം) കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഭാരത സർക്കാറിെൻറ വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. ആകെ 120 സീറ്റുകളിലാണ് പ്രവേശനം.
രണ്ടു വർഷത്തെ െറസിഡൻഷ്യൽ പി.ജി.ഡി.എഫ്.എം കോഴ്സിൽ മൂന്ന് മേജർ സ്പെഷലൈസേഷനുകൾ ലഭ്യമാണ്. കൺസർവേഷൻ ആൻഡ് ലൈവ്ലിഹുഡ്, എൻവയൺമെൻറൽ മാനേജ്മെൻറ്, െഡവലപ്മെൻറൽ മാനേജ്മെൻറ് എന്നിങ്ങനെയാണത്. മൈനർ സ്പെഷലൈസേഷനും സമ്മർ ഇേൻറൺഷിപ്പുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. കോഴ്സ് ഫീസ്, ട്യൂഷൻ ഫീസ് ഉൾപ്പെടെ ആദ്യവർഷം 3,02,400 രൂപയും രണ്ടാം വർഷം 1,77,600 രൂപയും അടക്കണം. പട്ടികജാതി വർഗക്കാർക്ക് യഥാക്രമം 1,88,400 രൂപ, 99,600 രൂപ എന്നിങ്ങനെ മതിയാകും. പരിമിതമായ സ്കോളർഷിപ്പുകളും ലഭിക്കും. ജനറൽ 9, പട്ടികജാതി 3, പട്ടിക വർഗം 2, ഒ.ബി.സി നോൺക്രീമിലെയർ 5, ഭിന്നശേഷിക്കാർ 1 എന്നിങ്ങനെയാണ് സ്കോളർഷിപ്. സെൻട്രൽ സെക്ടർ സ്കോളർഷിപ്പുകളും ഇതിൽ ഉൾപ്പെടും. പ്രതിമാസം 5000 രൂപയാണ് സ്കോളർഷിപ്.
പ്രവേശന യോഗ്യത ഏതെങ്കിലും വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ/ തുല്യ സി.ജി.പി.എയിൽ കുറയാത്ത ബാച്ലേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം മാർക്ക് /തുല്യ സി.ജി.പി.എ ഡിഗ്രിക്കുള്ള പക്ഷംഅപേക്ഷിക്കാവുന്നതാണ്. 2018 ജൂൺ 30നകം ഫൈനൽ ഡിഗ്രി പരീക്ഷ പൂർത്തിയാക്കുന്നവരെയും പരിഗണിക്കും. IIM -CAT 2017 സ്കോർ അല്ലെങ്കിൽ സേവിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (XAT 2018) സ്കോർ പരിഗണിച്ച് അപേക്ഷകരുടെ ഷോർട്ട് ലിസ്റ്റ് തയാറാക്കി റിട്ടൺ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. അഭിരുചി എഴുത്തു പരീക്ഷയും അഭിമുഖവും ബംഗളൂരു, കൊൽക്കത്ത, ഭോപാൽ, ന്യൂഡൽഹി കേന്ദ്രങ്ങളിൽ നടത്തും.
അപേക്ഷ ഫീസ് 1000 രൂപയാണ്. പട്ടികജാതി/ വർഗക്കാർക്ക് 500 രൂപ. അപേക്ഷ www.iifm.ac.in എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അല്ലെങ്കിൽ അപേക്ഷ ഫോറം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നിശ്ചിത ഫീസോടു കൂടിയും അപേക്ഷ സമർപ്പിക്കാം. വിലാസം: The Director, Indian Institute of forest Management, Nehru Nagar, Bhopal-462003 (MP).
IIM -CAT യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള അപേക്ഷകൾ ഫെബ്രുവരി 10 വരെയും XAT യോഗ്യത പ്രകാരമുള്ള അപേക്ഷകൾ ഫെബ്രുവരി 20 വരെയും സ്വീകരിക്കുന്നതാണ്.
തൊഴിലവസരം വിജയകരമായി പഠനം പൂർത്തിയാക്കി പി.ജി.ഡി.എഫ്.എം നേടുന്നവർക്ക് കാമ്പസ് പ്ലേസ്മെൻറ് 100 ശതമാനമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പഠിച്ചിറങ്ങിയവർക്കെല്ലാം ഫോറസ്ട്രി, എൻവയൺമെൻറ് െഡവലപ്മെൻറ് (എൻ.ജി.ഒ സംരംഭങ്ങൾ), മൈക്രോ ഫിനാൻസ് ആൻഡ് ബാങ്കിങ്, കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി, ഇക്കോ ടൂറിസം, േഫാറസ്ട്രി ആൻഡ് അഗ്രികൾചർ അധിഷ്ഠിത വ്യവസായ മേഖലകളിലും (പേപ്പർ, പ്ലൈവുഡ്, ഫർണിച്ചർ ഇൻഡസ്ട്രി മുതലായവ) മറ്റും ആകർഷകമായ ശമ്പളത്തിൽ തൊഴിൽ നേടാനായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.iifm.ac.in ഇ ^മെയിൽ: pgdfmadmission@iifm.ac.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.