അവസരങ്ങളുടെ വലിയ ലോകം തന്നെയുണ്ട് ഓരോ വിദ്യാര്‍ഥികള്‍ക്കു മുന്നിലും. പുതിയ അനുഭവങ്ങളും അറിവും നേടാന്‍ അവ ഉപയോഗപ്പെടുത്തണമെന്നുമാത്രം. പുതിയ തലമുറയുടെ ആശയങ്ങളെയും അധ്വാന ശേഷിയെയും ലോകബാങ്കിന് ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദ, പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് ലോകബാങ്കില്‍ പരിശീലനം ലഭിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമ്മര്‍ ഇന്‍േറണ്‍ഷിപിന് ഈ മാസം 31 വരെയാണ് അപേക്ഷിക്കേണ്ടത്. ഇക്കണോമിക്സ്, ഫിനാന്‍സ്, ഹ്യുമന്‍ ഡെവലപ്മെന്‍റ്, സോഷ്യല്‍ സയന്‍സ് (ആന്ത്രോപോളജി, സോഷ്യോളജി), അഗ്രികള്‍ച്ചര്‍, എന്‍വയോണ്‍മെന്‍റ്, പ്രൈവറ്റ് സെക്ടര്‍ ഡെവലപ്മെന്‍റ് തുടങ്ങിയ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഒന്നാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ പി.ജി വിദ്യാര്‍ഥികള്‍ക്കും പിഎച്ച്.ഡി രജിസ്റ്റര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ളീഷില്‍ മികച്ച രീതിയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, അറബിക്, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷയുടെ അറിവ് അഭികാമ്യം. 150-200 പേര്‍ക്കാണ് ഒരു വര്‍ഷം പരിശീലനം ലഭിക്കുക. ലോകബാങ്കില്‍ പരിശീലനം ലഭിക്കുന്നവര്‍ക്ക് മാസം സ്റ്റൈപ്പെന്‍ഡ് ലഭിക്കും. ജോലിചെയ്യുന്ന മണിക്കൂറുകളുടെ അടിസ്ഥാനത്തിലാണ് സ്റ്റൈപെന്‍ഡ് കണക്കാക്കുക. ലോകബാങ്കില്‍ ലഭിക്കുന്ന പരിശീലനം മറ്റ് മേഖലകളിലും കൂടുതല്‍ അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കും. മികവ് തെളിയിക്കുന്നവര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഇവിടെതന്നെ ജോലി ലഭിക്കാനും സാധ്യതയുണ്ട്. web.worldbank.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കരിക്കുലം വിറ്റെ, ബിരുദാനന്തര ബിരുദം/ പിഎച്ച്.ഡിക്ക് എന്‍റോള്‍ ചെയ്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യണം. ഈ മാസം 31 വരെ അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.