കേന്ദ്ര സര്‍ക്കാറിന്‍െറ ഒൗദ്യോഗിക റിക്രൂട്ട്മെന്‍റ് ഏജന്‍സിയായ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ്.എസ്.സി) പുതുവര്‍ഷം നടത്തുന്ന ചില പ്രമുഖ പരീക്ഷകളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയ പരീക്ഷ കലണ്ടര്‍ ചുവടെ. അതത് പരീക്ഷകളുടെ വിജ്ഞാപനം യഥാസമയം ദിനപത്രങ്ങളിലും കമീഷന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ www.ssc.nic.in ലും പ്രസിദ്ധപ്പെടുത്തുന്നതാണ്. വിജ്ഞാപനത്തിലെ യോഗ്യതകളും നിര്‍ദേശങ്ങളും പാലിച്ചുവേണം അപേക്ഷ സമര്‍പ്പണം നടത്തേണ്ടത്.
പ്ളസ് ടു തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത കമ്പയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജനുവരി ഏഴിനും ഫെബ്രുവരി അഞ്ചിനും മധ്യേ നടത്തും. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളില്‍ ക്ളറിക്കല്‍ സമാന തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്‍റിനായുള്ള പരീക്ഷയാണിത്.
ബിരുദക്കാര്‍ക്കായുള്ള കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ (ഡിസ്ക്രിപ്റ്റിവ്) ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കും. ജനുവരി 15നും ഫെബ്രുവരി 17നും മധ്യേയാവും പരീക്ഷ നടക്കുക.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) പരീക്ഷയുടെ പേപ്പര്‍ രണ്ട് ഫെബ്രുവരി 19ന് നടക്കും.
ഡല്‍ഹി പൊലീസിലേക്കുള്ള കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടിവ്) കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മാര്‍ച്ച് നാലിനും ഏഴിനും മധ്യേ നടക്കും.
മള്‍ട്ടി ടാസ്ക്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് എക്സാമിനേഷന്‍ വിജ്ഞാപനം 2016 ഡിസംബര്‍ 24ന് പ്രസിദ്ധപ്പെടുത്തും. ജനുവരി 20 വരെ അപേക്ഷിക്കാനാകും. ഏപ്രില്‍ 16, 30, മേയ് ഏഴ് തീയതികളിലാണ് പരീക്ഷ നടത്തുക.ഡല്‍ഹി പൊലീസ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉള്‍പ്പെടെയുള്ള ഫോഴ്സിലേക്കുള്ള സബ് ഇന്‍സ്പെക്ടര്‍ അസിസ്റ്റന്‍റ്, സബ് ഇന്‍സ്പെക്ടര്‍ റിക്രൂട്ട്മെന്‍റിനായുള്ള പരീക്ഷയുടെ വിജ്ഞാപനം (പേപ്പര്‍ ഒന്ന്) ജനുവരി 28ന് പ്രസിദ്ധപ്പെടുത്തും. മാര്‍ച്ച് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മേയ് 15നും 22നും മധ്യേ നടത്തുന്നതാണ്.
കമ്പയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ (ടയര്‍-II-ഡിസ്ക്രിപ്റ്റിവ്) ജൂണ്‍ നാലിന് നടത്തും.
കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ (ടയര്‍-I) വിജ്ഞാപനം മാര്‍ച്ച് 11ന് പ്രസിദ്ധപ്പെടുത്തും. ഏപ്രില്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂണ്‍ 19നും ജൂലൈ രണ്ടിനുമിടയില്‍ നടക്കും.
കോണ്‍സ്റ്റബിള്‍ ജി.ഡി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഡിസംബര്‍ ഒമ്പതുവരെ അപേക്ഷകള്‍ സ്വീകരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂലൈ 15നും 22നും മധ്യേ നടക്കും.
കമ്പയിന്‍ഡ് ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ ഇന്‍ സബോര്‍ഡിനേറ്റ് ഓഫിസ് ഹിന്ദി പ്രാധ്യാപക് പരീക്ഷ വിജ്ഞാപനം ഏപ്രില്‍ 29ന് പ്രസിദ്ധപ്പെടുത്തും. മേയ് 27 വരെ അപേക്ഷകള്‍ സ്വീകരിക്കും. ജൂലൈ 30ന് പരീക്ഷ നടത്തും.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘സി’, ‘ഡി’ പരീക്ഷ വിജ്ഞാപനം ജൂണ്‍ 17ന് പ്രസിദ്ധപ്പെടുത്തും. ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും. ആഗസ്റ്റ് 27ന് പരീക്ഷ നടക്കും.
കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ (ടയര്‍-II) സെപ്റ്റംബര്‍ അഞ്ച്, എട്ട് തീയതികളില്‍ നടത്തുന്നതാണ്.
ഡല്‍ഹി പൊലീസ്, സി.ഐ.എസ്.എഫ് ഫോഴ്സുകളിലേക്കുള്ള സബ്ഇന്‍സ്പെക്ടര്‍, അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടര്‍ റിക്രൂട്ട്മെന്‍റ് പരീക്ഷ (പേപ്പര്‍ II) ഒക്ടോബര്‍ എട്ടിന് നടക്കും.
കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ (ടയര്‍ III) നവംബര്‍ 12ന് നടത്തുന്നതാണ്.
കമ്പയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2017 (ടിയര്‍ I) വിജ്ഞാപനം ആഗസ്റ്റ് അഞ്ചിന് പ്രസിദ്ധപ്പെടുത്തും. സെപ്റ്റംബര്‍ നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബര്‍ 17നും 30നും മധ്യേ നടക്കും.
മള്‍ട്ടി ടാസ്ക്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് പരീക്ഷ (പേപ്പര്‍ II) 2017 ഡിസംബര്‍ 17ന് നടത്തുന്നതാണ്. ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) പരീക്ഷ 2017 (പേപ്പര്‍ I) 2018 ജനുവരി അഞ്ചിനും ഏഴിനും മധ്യേ നടക്കും. ഈ പരീക്ഷയുടെ രണ്ടാമത്തെ പേപ്പര്‍ 2018 ഏപ്രില്‍ മൂന്നിന് നടക്കും. കമ്പയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ (ടയര്‍II) 2018 ഏപ്രില്‍ 15 ന് നടത്തും. വിവരങ്ങള്‍ www.ssc.nic.in എന്ന വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.