സമയബന്ധിതമായി തയാറെടുക്കാം

കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് തയാറെടുക്കാന്‍ സമയം വളരെ കുറവാണ്. 2017 ജനുവരി ഏഴിനും ഫെബ്രുവരി അഞ്ചിനുമിടയിലാണ് ഒന്നാം ഘട്ട പരീക്ഷ. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വിവരണ ചോദ്യങ്ങള്‍ അടങ്ങിയ രണ്ടാം ഘട്ടവും സ്കില്‍ ടെസ്റ്റും താരതമ്യേന എളുപ്പത്തില്‍ വരുതിയിലാക്കാം. 
രണ്ടാംഘട്ട 100 മാര്‍ക്കിന്‍െറ ഡിസ്ക്രിപ്റ്റിവ് പരീക്ഷ പേനയും പേപ്പറുമുപയോഗിച്ചാണ് എഴുതേണ്ടത്. ഒരു മണിക്കൂര്‍ സമയം അനുവദിക്കും. എഴുതാനുള്ള കഴിവ് അല്ളെങ്കില്‍ നൈപുണ്യം വിലയിരുത്തപ്പെടുന്നതിനാണിത്. തരുന്ന വിഷയത്തില്‍ 200-250 വാക്കില്‍ കുറയാത്ത ഉപന്യാസവും, 150-200 വാക്കില്‍ കുറയാത്ത കത്ത് അല്ളെങ്കില്‍ അപേക്ഷയും എഴുതണം. ഇതില്‍ യോഗ്യത നേടുന്നതിന് 33 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടണം. 
മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നതിന് ഒന്നാംഘട്ട പരീക്ഷയുടെ മാര്‍ക്കുകള്‍ പരിഗണിക്കുന്നതായിരിക്കും. മൂന്നാംഘട്ടം സ്കില്‍ ടെസ്റ്റ്/ടൈപിങ് ടെസ്റ്റാണ്. ഇതില്‍ യോഗ്യത നേടിയാല്‍ മാത്രം മതി. 
ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികക്ക് ആവശ്യമായ ടെസ്റ്റില്‍ കമ്പ്യൂട്ടറില്‍ മണിക്കൂറില്‍ 8000 വേര്‍ഡ്സ്/കീ ഡിപ്രഷന്‍ ഡാറ്റാ എന്‍ട്രി സ്പീഡ് വേണം. ഇത് പ്രായോഗികമായി തെളിയിക്കുന്നതിന് ഇംഗ്ളീഷില്‍ പ്രിന്‍റ് ചെയ്ത 2000-2200 കീ ഡിപ്രഷന്‍ അടങ്ങിയ പാസേജ് നല്‍കും. ഇത് 15 മിനിറ്റുകൊണ്ട് കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് എന്‍ട്രി വരുത്തണം. 
പോസ്റ്റല്‍ അസിസ്റ്റന്‍റ്/സോര്‍ട്ടിങ് അസിസ്റ്റന്‍റ്, എല്‍.ഡി ക്ളര്‍ക്ക്, കോര്‍ട്ട് ക്ളര്‍ക്ക് തസ്തികകള്‍ക്ക് ടൈപിങ് ടെസ്റ്റില്‍കൂടി യോഗ്യത നേടണം. ഇംഗ്ളീഷ് ടൈപിങ്ങില്‍ മിനിറ്റില്‍ 35 വാക്ക് വേഗതയും അല്ളെങ്കില്‍ ഹിന്ദി ടൈപിങ്ങില്‍ മിനിറ്റില്‍ 20 വാക്ക് വേഗതയും ഉണ്ടാകണം. കൃത്യതയോടെ കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് വേണം ഇത് തെളിയിക്കേണ്ടത്. 10 മിനിറ്റില്‍ ടൈപ് ചെയ്ത തീര്‍ക്കേണ്ട പാസേജ് ടൈപിങ് ടെസ്റ്റിനായി നല്‍കും. 
സ്കില്‍/ടൈപിങ് ടെസ്റ്റില്‍കൂടി യോഗ്യത നേടുന്ന മെറിറ്റ് ലിസ്റ്റിലെ ഉയര്‍ന്ന റാങ്കുകാര്‍ക്കാണ് നിയമന ശിപാര്‍ശ നല്‍കുക. 
തയാറെടുപ്പ് എങ്ങനെ
ടാങ്കര്‍ ലോറിക്ക് ഡീസല്‍ ഇല്ളെന്ന് പറയുംപോലെയാണ് ഉദ്യോഗാര്‍ഥികളുടെയും അവസ്ഥ. കഴിവുണ്ടെങ്കിലും അത് വിനിയോഗിക്കാറില്ല. മുന്നൊരുക്കങ്ങളില്ലാതെയാണ് പരീക്ഷയെ നേരിടാറുള്ളത്. ഈ സമീപനം മാറണം. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നേടാന്‍ കഴിയുന്നതേയുള്ളൂ. അതിനുള്ള മനോഭാവം വേണം. ലക്ഷ്യവും മാര്‍ഗവും പരിശ്രമവുമെല്ലാം ഒത്തുചേരുമ്പോഴാണ് പരിപൂര്‍ണമായ വിജയത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുക. പരീക്ഷാരീതിയും സിലബസുമൊക്കെ മനസ്സിലാക്കി നല്ല തയാറെടുപ്പോടെ വേണം പരീക്ഷയെ നേരിടേണ്ടത്. ഈ പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ www.ssc.nic.in എന്ന സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍െറ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷയുടെ തയാറെടുപ്പിന് നിലവാരമുള്ള ഗൈഡുകള്‍, കോംപറ്റീഷന്‍ സക്സസ്, ഇയര്‍ ബുക്കുകള്‍ മുതലായവ ഉപയോഗിക്കാം. ആനുകാലിക സംഭവങ്ങളറിയാന്‍ പത്രങ്ങളും പ്രയോജനപ്പെടുത്താം. 
ആശയാധിഷ്ഠിതമായും യുക്തിചിന്തയോടുംകൂടി വേണം ജനറല്‍ ഇന്‍റലിജന്‍സ് ചോദ്യങ്ങളെ നേരിടേണ്ടത്. ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് വിഭാഗത്തില്‍ മികവ് കാട്ടുന്നതിന് ന്യൂമെറിക്കല്‍ സെന്‍സ് വേണം. 
പെര്‍സന്‍േറജ്, റേഷ്യോ, പ്രൊപ്പോര്‍ഷന്‍, സ്ക്വയര്‍കട്ട്സ്, ആവറേജ്, ഡസിമല്‍സ്, ഫ്രാക്ഷന്‍സ്, മാത്തമാറ്റിക്കല്‍ ഫോര്‍മുല മുതലായ അടിസ്ഥാന ഗണിതശാസ്ത്ര വിഷയങ്ങളില്‍ അറിവ് നേടുകയും മാതൃകാ ചോദ്യങ്ങള്‍ ശേഖരിച്ച് ഉത്തരം കണ്ടത്തൊന്‍ ശ്രമിക്കുകയാണ് വേണ്ടത്. എളുപ്പം ഉത്തരം കണ്ടത്തൊനുള്ള കുറുക്കുവഴികളും ചില ചോദ്യങ്ങളിലുണ്ടാകും. 
പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്കാണ് പഠന-പരിശീലനങ്ങളിലൂടെ കൂടുതല്‍ മാര്‍ക്ക് നേടാവുന്നത്. പരീക്ഷാ സിലബസിലുള്ള വിഷയങ്ങളിലെല്ലാം വേണ്ടത്ര അറിവ് നേടണം. ദിനപത്രങ്ങളും നല്ളൊരു പൊതുവിജ്ഞാനസ്രോതസ്സാണ്. 
മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് സമയബന്ധിതമായി ഉത്തരം കണ്ടത്തൊന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ടെസ്റ്റിനെ നേരിടാന്‍ ഏറെ സഹായകമാകും. സമയക്കുറവ് കാരണം ഇതിനെല്ലാം അശ്രാന്ത പരിശ്രമം തന്നെ വേണം.  മൂല്യനിര്‍ണയത്തിന് നെഗറ്റിവ് മാര്‍ക്കുള്ളതിനാല്‍ ഉത്തരം ശരിക്കും അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. മോക് ടെസ്റ്റുകള്‍ സ്പീഡും കാര്യക്ഷമതയും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. ഡിസ്ക്രിപ്റ്റ് ടെസ്റ്റിലൂടെയാണ് എഴുത്തിലെ പ്രാവീണ്യം അളക്കുന്നത്. ഉപന്യാസമെഴുത്തിലൂടെയോ കത്തെഴുത്തിലൂടെയോ മികവ് തെളിയിക്കാം. വിഷയമേതായാലും മനോഹരമായ പദാവലികളാല്‍ അര്‍ഥസമ്പുഷ്ടവും കാര്യമാത്രപ്രസക്തവുമായ ഉപന്യാസം രചിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തണം. ആത്മവിശ്വാസത്തോടെ ഇവയിലെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്കാണ് ഉയര്‍ന്ന റാങ്ക് ലഭിക്കുക.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.