കൊച്ചി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ ഫ്ലാഗ്ഷിപ് സ്കീമിെൻറ ഭാഗമായി ദേ ശീയ വിദൂരവിദ്യാഭ്യാസ നവീനകേന്ദ്രത്തിെൻറ കീഴിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺ സിൽ (െഎ.െഎ.സി) ഇഗ്നോ രൂപവത്കരിച്ചു.
ആശയരൂപവത്കരണം പ്രോത്സാഹിപ്പിക്കുക, താേഴത്തട്ടിലുള്ള നവീനത പ്രോത്സാഹിപ്പിക്കുക, അസ്സൽ ആശയങ്ങൾ രൂപവത്കരിക്കുക, ബൗദ്ധിക കാഴ്ചപ്പാടോടുകൂടി പ്രാദേശികതലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യം. െഎ.െഎ.സിയും ഇഗ്നോയും ചേർന്ന് വിദ്യാർഥികൾക്ക് ആശയമത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം, കൃഷി, ഗ്രാമവികസനം, ക്ലീൻ എനർജി ആൻഡ് ആൾട്ടർനേറ്റ് ഫ്യൂവൽ, ക്ലീൻവാട്ടർ ആൻഡ് മാനേജ്മെൻറ്, സ്വഛ്താ സംരംഭങ്ങളും വേസ്റ്റ് മാനേജ്മെൻറും ആരോഗ്യസംരക്ഷണവും ശുചിത്വപരിപാലനവും വിദ്യാഭ്യാസവും ഒാപൺ യൂനിവേഴ്സിറ്റി സമ്പ്രദായവും സ്മാർട്ട് ട്രാൻസ്പോർേട്ടഷൻ ആൻഡ് മാനേജ്മെൻറ് തുടങ്ങിയ മേഖലകളിൽ അനുദിന ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന യാഥാർഥവും സൃഷ്ടിപരവുമായ ആശയങ്ങളും സമർപ്പിക്കാം.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഫെബ്രുവരി 28ന് ഇഗ്നോ ഡൽഹി ആസ്ഥാനത്ത് നടക്കുന്ന ആശയങ്ങളുടെ ഉത്സവത്തിൽ പെങ്കടുക്കാനും ആശയങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകും. ആശയങ്ങൾ സമർപ്പിക്കാനുള്ള ഫോം www.ignou.ac.inൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
ഡയറക്ടർ എൻ.സി.െഎ.ഡി.ഇ, ഇഗ്നോ, ഡൽഹി-110068 വിലാസത്തിൽ തപാലിലോ ncide@ignou.ac.in എന്ന മെയിൽവഴിയോ ആശയങ്ങൾ സമർപ്പിക്കാം. അവസാന തീയതി: ഇൗ മാസം 20.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.