ലഘുഗണിതത്തിൽ പ്രതീക്ഷിക്കാവുന്ന മറ്റു മേഖലകൾ താഴെ പറയുന്നവയാണ്.
ഭിന്ന സംഖ്യകളും
ദശാംശ സംഖ്യകളും
ഉദാഹരണമായി ഒരു സംഖ്യയെ 5 കൊണ്ട് നിശ്ശേഷം ഹരിക്കണമെങ്കിൽ ആ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം --ഉം --ഉം ആകണം.
(a) 0, 5 (b) 0, 4 (c) 0, 2 (d) 0, 6 ഇതിെൻറ ശരി ഉത്തരം ‘0, 5' ആണ്. ഇത്തരത്തിൽ പൊതുവെ ശ്രദ്ധിക്കേണ്ട ഭാഗങ്ങളിൽനിന്നുള്ള േചാദ്യങ്ങൾ ഭിന്ന സംഖ്യകളും ദശാംശ സംഖ്യകളും എന്ന ലഘുഗണിത ഭാഗത്തു പ്രതീക്ഷിക്കാം.
റോമൻ സംഖ്യാസമ്പ്രദായം
പൂജ്യമില്ലാത്ത സംഖ്യാ സമ്പ്രദായമാണ് റോമൻ സംഖ്യാ സമ്പ്രദായം എന്നപേരിൽ അറിയപ്പെടുന്നത്.
ഉദാ: V= 5, X= 10, L= 50 തുടങ്ങിയവ.
ഇൗ വിഭാഗത്തിൽനിന്ന് എൽ.ഡി.സി പരീക്ഷക്ക് പലപ്പോഴും ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ആയതിനാൽ ഇൗ സംഖ്യാ സമ്പ്രദായത്തെക്കുറിച്ച് പഠിച്ചിരിക്കണം.
മുൻ വർഷങ്ങളിൽ ഇൗ വിഭാഗത്തിൽനിന്നും ചോദിച്ചിട്ടുള്ള ചോദ്യങ്ങളും പ്രത്യേകം മനസ്സിലാക്കിവെക്കണം.
റോമൻ സംഖ്യാ സമ്പ്രദായത്തിൽനിന്നും ചോദിക്കാൻ ഇടയുള്ള ചില ചോദ്യരൂപങ്ങൾ ഒന്നു ശ്രദ്ധിക്കുക.
ഉദാ: റോമൻ സംഖ്യകളുടെ മുകളിൽ ഇടുന്ന വരകൾ ആ സംഖ്യയുെട എത്രമടങ്ങായിട്ടാണ് സൂചിപ്പിക്കുന്നത്?
(a) 100 (b) 1000 (c) 10 (d) 50
ശരി ഉത്തരം (b) ആണ്. റോമൻ സംഖ്യാ സമ്പ്രദായത്തിൽ സംഖ്യകളുടെ മുകൾഭാഗത്തിടുന്ന വര ആ സംഖ്യയുടെ 1000 മടങ്ങിനെ സൂചിപ്പിക്കുന്നു. ഇത്തരം ചോദ്യങ്ങളാണ് സധാരണയായി ഇൗ വിഭാഗത്തിൽനിന്നു കാണുക.
ഇതു കൂടാതെ ലഘുഗണിതം ഭാഗത്തു ശ്രദ്ധിക്കേണ്ട മേഖലകളാണ്.
ശതമാനം
പലിശ
സമയവും ദൂരവും
സമയവും പ്രവൃത്തിയും
ശരാശരി
ജ്യാമിതീയ രൂപങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.