നിഫ്​റ്റ് പ്രവേശന പരീക്ഷ ഫെ​ബ്രുവരിയിൽ, ഓൺലൈൻ രജിസ്​ട്രേഷൻ ജനുവരി 17നകം

നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫാഷൻ ടെക്​നോളജിയുടെ (നിഫ്​റ്റ്​) 2022 വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ്​ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി ആറിന്​ ദേശീയ തലത്തിൽ നടത്തും. http://niftadmissions.inൽ ജനുവരി 17നകം ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. അപേക്ഷാഫീസ്​ 3000 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക്​ 1500 രൂപ. എൻട്രൻസ്​ വിജ്​ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും www.nift.ac.inൽ നിന്നും ഡൗൺലോഡ്​ ചെയ്​ത്​ അപേക്ഷിക്കാവുന്നതാണ്​.

നിഫ്​റ്റിന്​ ഇന്ത്യയൊട്ടാകെ 17 കാമ്പസുകളുണ്ട്​. കേരളത്തിൽ കണ്ണൂരിലാണ്​ (ധർമ്മശാല, മാങ്ങാട്ട്​പറമ്പ്​) കാമ്പസുള്ളത്​. ചെന്നൈ, ​ബംഗളൂരു, ഹൈദരാബാദ്​, ഗാന്ധിനഗർ, ഭോപാൽ, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, പട്​ന, പഞ്ചകുള, റായ്​ബറേലി, ഷില്ലോങ്​, കാൻഗ്ര, ജോധ്​​പുർ, ഭുവനേശ്വർ, ശ്രീനഗർ എന്നിവിടങ്ങളിലാണ്​ മറ്റ്​ കാമ്പസുകൾ.

കോഴ്​സുകൾ:ബാച്ചിലർ ഓഫ്​ ഡിസൈൻ (ബി.ഡെസ്​), നാല്​ വർഷം സ്​പെഷലൈസേഷനുകൾ, അക്​സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, നിറ്റ്​വെയർ ഡിസൈൻ, ലതർ ഡിസൈൻ, ടെക്​സ്​റ്റൈൽ ഡിസൈൻ. യോഗ്യത: ഏതെങ്കിലും സബ്​ജക്​ട്​ കോമ്പിനേഷനിൽ പ്ലസ്​ ടു/ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

ബാച്ചിലർ ഓഫ്​ ഫാഷൻ ടെക്​നോളജി (ബി.എഫ്​.ടെക്​), അപ്പാരൽ പ്രൊഡക്​ഷൻ. യോഗ്യത: ഫിസിക്​സ്​, മാത്തമാറ്റിക്​സ്​ വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ്​ ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ത്രിവത്സര എൻജിനീയറിങ്ങിന്​ ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്​. പ്രായം 2022 ആഗസ്​റ്റ്​ ഒന്നിന്​ 24 വയസ്സിന്​ താഴെയാവണം. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപ്പെടുന്നവർക്ക്​ പ്രായപരിധിയിൽ അഞ്ച്​ വർഷത്തെ ഇളവുണ്ട്​.

മാ്​സറ്റർ ഓഫ്​ ഡിസൈൻ (എം.ഡെസ്​), മാസ്​റ്റർ ഓഫ്​ ഫാഷൻ മാനേജ്​മെൻറ്​ (എം.എഫ്​.എം). യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. NIFT/NID യിൽനിന്നും ത്രിവത്സര ഡിപ്ലോമ നേടിയിട്ടുള്ളവർക്കും അപേക്ഷിക്കാം.

മാസ്​റ്റർ ഓഫ്​ ഫാഷൻ ടെക്​നോളജി (എം.എഫ്​. ടെക്​), യോഗ്യത: ബി.എഫ്​ ടെക്​ അല്ലെങ്കിൽ ബി.ഇ/ബി.ടെക്​ ബിരുദം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

മാസ്​റ്റേഴ്​സ്​ പ്രോഗ്രാമുകളുടെ പഠന കാലാവധി രണ്ടുവർഷം വീതമാണ്​. പ്രവേശനത്തിന്​ പ്രായ പരിധിയില്ല.

പ്രവേശന പരീക്ഷ: പേപ്പർ അധിഷ്​ഠിത പരീക്ഷ കണ്ണൂർ, കൊച്ചി, കോയമ്പത്തൂർ, മധുരൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​, വിശാഖപട്ടണം, മുംബൈ, ന്യൂഡൽഹി ഉൾപ്പെടെ രാജ്യത്തെ 32 കേന്ദ്രങ്ങളിൽ വെച്ച്​ നടത്തും. ക്രിയേറ്റിവ്​ എബിലിറ്റി​ ടെസ്​റ്റ്​ (സി.എ.ടി), ജനറൽ എബിലിറ്റി ടെസ്​റ്റ്​ (ജി.എ.ടി) ടെസ്​റ്റുകളിൽ യോഗ്യത നേടണം. രണ്ടു മണിക്കൂർ വീതം സമയം അനുവദിക്കും. കൂടുതൽ വിവരങ്ങൾ പ്രോസ്​പെക്​ടസിലുണ്ട്​.

Tags:    
News Summary - National Institute of Fashion Technology Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.