ഐസറിൽ ബി.എസ്​-എം.എസ്​: ഓൺലൈൻ അപേക്ഷ തുടങ്ങി

ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​സ്​ ഓഫ്​ സയൻസ്​ എജുക്കേഷൻ ആൻഡ്​​ റിസർച്​​ (ഐസറുകൾ) ഇക്കൊല്ലം നടത്തുന്ന പഞ്ചവത്സര 'BS-MS' ഡ്യുവൽ ഡിഗ്രി, നാലുവർഷത്തെ 'ബി.എസ്​' ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്​ ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. 'SCB', 'KVPY' ചാനൽ വഴി അപേക്ഷിക്കുന്നവർക്കാണ്​ അവസരം. അപേക്ഷഫീസ്​ 2000 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക്​ 1000 രൂപ മതി.

സ്​റ്റേറ്റ്​ സെൻട്രൽ ബോർഡ്​ പ്ലസ്​ ടു, 'KVPY' യോഗ്യത നേടുന്നവർക്ക്​ ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iiseradmission.in എന്ന അഡ്​മിഷൻ പോർട്ടലിൽ ഇതിനുള്ള സൗകര്യ​െമാരുക്കിയിട്ടുണ്ട്​. ഇന്ത്യയൊട്ടാകെ ഏഴ്​ ഐസറുകളാണുള്ളത്​. ഐസർ ഭോപാലിൽ മാത്രമാണ്​ ബി.എസ്​ പ്രോഗ്രാമുള്ളത്​. എൻജിനീയറിങ്​ സയൻസിലും ഇക്കണോമിക്​ സയൻസസിലുമാണ്​ പഠനാവസരം.

ഗവേഷണത്തിന്​ പ്രാമുഖ്യമുള്ള പാഠ്യപദ്ധതികളാണ്​ ഐസറുകളിലുള്ളത്​. ഓരോ ഐസറിലും 'ബി.എസ്​-എം.എസ്​' പ്രോഗ്രാമിൽ ലഭ്യമായ സീറ്റുകൾ-തിരുവനന്തപുരം (വിതുര) 280, തിരുപ്പതി 181, പുണെ 288, മൊഹാലി 244, കൊൽക്കത്ത 240, ഭോപാൽ 252, ബെർഹാംപുർ 256. ഭോപാലിൽ ബി.എസ്​ കോഴ്​സിൽ 115 സീറ്റുകളുണ്ട്​.

ശാസ്​ത്രവിഷയങ്ങളിൽ 2020/2021 വർഷത്തിൽ പ്ലസ് ​ടു തത്തുല്യപരീക്ഷ പാസായിട്ടുള്ളവർക്കാണ്​ ​പ്രവേശനം. ഐസർ അഡ്​മിഷൻ ബോർഡ്​ നിശ്ചയിക്കുന്ന കട്ട്​-ഒാഫ്​ മാർക്ക്​ നേടുന്നവർക്കാണ്​ അഡ്​മിഷൻ. ഐസർ അഭിരുചി പരീക്ഷയിൽ SCB ചാനൽ വഴി അപേക്ഷിക്കുന്നവർ യോഗ്യത നേടുകയും വേണം. സെപ്​റ്റംബർ 17ന്​ ഐസർ ആപ്​റ്റിറ്റ്യൂഡ്​ ടെസ്​റ്റ്​ ദേശീയതലത്തിൽ നടത്തും.

ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ ചാനൽ വഴി പ്രവേശനം നേടുന്നവർക്ക്​ അപേക്ഷസമർപ്പണത്തിന്​ പ്രത്യേകം സമയം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്​ www.iiseradmission.in കാണുക. സംശയനിവാരണത്തിന്​ ask-jac2021@iiserkol.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

Tags:    
News Summary - Online application has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.