നഴ്സിങ് ബിരുദധാരികൾക്കും മറ്റും സ്പെഷാലിറ്റി കോഴ്സുകൾ പഠിക്കാൻ മികച്ച അവസരം. തിരുവനന്തപുരം, കോട്ടയം ഗവൺമെൻറ് നഴ്സിങ് കോളജുകളിൽ പ്രതിമാസം 7000 രൂപ സ്റ്റൈപ്പേൻറാടെ വിവിധ സ്പെഷാലിറ്റികളിൽ പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ കോഴ്സ് പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. 12 മാസമാണ് പഠനകാലാവധി.ക്രിട്ടിക്കൽ കെയർ നഴ്സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിങ്, ഒാേങ്കാളജി നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ്, കാർഡിയോ തെറാസിക് നഴ്സിങ്, നിയോനേറ്റൽ നഴ്സിങ്, നേഴ്സ് മിഡ്വൈഫറി പ്രാക്ടീഷനർ എന്നീ സ്പെഷാലിറ്റി കോഴ്സുകളിലാണ് പഠനാവസരം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി െഎച്ഛിക വിഷയമായി പ്ലസ് ടു/തുല്യ പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ, 50 ശതമാനം മാർക്കോടെ അംഗീകൃത ബി.എസ്സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്/ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി പരീക്ഷ പാസായിരിക്കണം. കേരള നഴ്സസ് ആൻഡ് മിഡ്വൈഫറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടണം. ഉയർന്ന പ്രായപരിധി 2017 ഡിസംബർ 31ന് 45 വയസ്സ്. സർവിസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസ്സ്.
അപേക്ഷ: 2017-18 വർഷത്തെ പ്രവേശനത്തിന് ജൂലൈ 17 മുതൽ ആഗസ്റ്റ് നാലു വരെ ഒാൺലൈനായി അപേക്ഷിക്കാം. എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷ ഫീസ്: 500 രൂപ. പട്ടികജാതി/വർഗക്കാർക്ക് 250 രൂപ. കേരളത്തിലെ ഫെഡറൽ ബാങ്കിെൻറ ഏതെങ്കിലും ശാഖയിൽ ഇ-ചലാൻ ഉപയോഗിച്ച് ഫീസ് അടക്കുേമ്പാൾ ലഭിക്കുന്ന ചലാൻ നമ്പറും രജിസ്ട്രേഷൻ െഎ.ഡിയും ഉപയോഗിച്ച് www.ibscentre.in എന്ന വെബ്സൈറ്റിലൂടെ നിർദേശാനുസരണം അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Admission of Post Basic Diploma Course in Nursing 2017’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇതിനുള്ള സൗകര്യം ലഭിക്കും.
അപേക്ഷയുടെ പ്രിൻറൗട്ട് അനുബന്ധരേഖകൾ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനകം കിട്ടത്തക്കവണ്ണം ഡയറക്ടർ, എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. ഒറ്റ അപേക്ഷ മതി.സർവിസിലുള്ള അപേക്ഷകൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന പ്രത്യേക ഫോറത്തിൽ നിർദേശങ്ങൾ പാലിച്ച് അപേക്ഷിക്കേണ്ടതാണ്. 50 ശതമാനം സീറ്റ് സർക്കാർ സർവിസിലുള്ള നഴ്സുമാർക്കായി നീക്കിവെച്ചിട്ടുണ്ട്.വിവിധ സ്പെഷാലിറ്റികളിലായി പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് േകാഴ്സിൽ ആകെ 62 സീറ്റാണുള്ളത്. മൊത്തം കോഴ്സ് ഫീസ് 15,000 രൂപ. ഇതിൽ 2000 രൂപ കോഷൻ ഡെപ്പോസിറ്റാണ്. കൂടുതൽ വിവരങ്ങൾ www.ibscentre.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.