തിരുവനന്തപുരം: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ സൈറ്റുവഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍.
രജിസ്ട്രേഷന്‍ ഫീസ് 200 രൂപ. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഒരുവര്‍ഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയര്‍ (5, 6, 7 ക്ലാസുകള്‍), സീനിയര്‍ (8, 9, 10 ക്ലാസുകള്‍) വിഭാഗങ്ങളിലായാണ് പരീക്ഷ. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂള്‍ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ.
ജില്ല തല വിജയികള്‍ക്ക് (ഓരോ ജില്ലയിലും 60 കുട്ടികള്‍ക്ക്) 1000 രൂപയുടെ സ്‌കോളര്‍ഷിപ്പും 100 കുട്ടികള്‍ക്ക് 500 രൂപയുടെ സ്‌കോളര്‍ഷിപ്പും ലഭ്യമാവും. സംസ്ഥാനതലത്തില്‍ ഇരുവിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാര്‍ക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളര്‍ഷിപ്പുകളും നല്‍കും. കൂടുതല്‍ വിവരങ്ങൾക്ക്: 8547971483, 0471-2333790, scholarship@ksicl.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.