തിരുവനന്തപുരം: കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് രണ്ട് (മലയാളം) -എൻ.സി.എ മുസ്ലിം (438/2019) തസ്തികയിലേക്ക് നവംബർ 30ന് ഉച്ചക്ക് 12ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ:0471 2546294.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനിൽ ലീഗൽ അസിസ്റ്റന്റ് (67/2020) തസ്തികയിലേക്ക് നവംബർ 30ന് രാവിലെ എട്ടിനം 10നും ഡിസംബർ ഒന്നിന് രാവിലെ എട്ടിനും പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ജനറൽ സർജറി -ഒന്നാം എൻ.സി.എ- ഒ.ബി.സി (36/2022) തസ്തികയിലേക്ക് ഡിസംബർ ഒന്നിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്നു ദിവസം മുമ്പുവരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്ലാന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)- പാർട്ട് ഒന്ന് (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 464/2021) തസ്തികയിലേക്ക് ഡിസംബർ ആറിന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ എട്ടിന് ഹാജരാകണം. ഫോൺ: 0471 2546442.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ നഴ്സിങ് -തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 568/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ന്യൂനത പരിഹരിക്കേണ്ടവർക്ക് നവംബർ 27ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ ഒന്ന് എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).
ലീഗൽ മെട്രോളജി വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽനിന്ന് ഇൻസ്പെക്ടിങ് അസിസ്റ്റന്റുമാരായി നിയമിക്കാനുള്ള അർഹത നിർണയ പരീക്ഷയുടെ പ്രായോഗിക പരീക്ഷയിൽ യോഗ്യരായവർക്ക് നവംബർ 30ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും.
വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ - എൻ.സി.എ (കാറ്റഗറി നമ്പർ 700/2021, 701/2021, 702/2021, 703/2021, 704/2021), എൻ.സി.സി/ സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ േഗ്രഡ് രണ്ട് (എച്ച്.ഡി.വി) (വിമുക്തഭടന്മാർ മാത്രം)- എൻ.സി.എ (കാറ്റഗറി നമ്പർ 478/2022) തസ്തികയിലേക്ക് നവംബർ 29നു രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
മ്യൂസിയം, മൃഗശാല വകുപ്പിൽ ബ്ലാക്ക് സ്മിത്ത് (കാറ്റഗറി നമ്പർ 599/2022) തസ്തികയിലേക്ക് നവംബർ 30നു രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ് മാൻ േഗ്രഡ് രണ്ട് (കാറ്റഗറി നമ്പർ 212/2020), കെയർടേക്കർ-ക്ലർക്ക് (കാറ്റഗറി നമ്പർ 594/2022) തസ്തികകളിലേക്ക് ഡിസംബർ ഒന്നിന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സെക്രട്ടേറിയൽ പ്രാക്ടീസ്-ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 689/2022) തസ്തികയിലേക്ക് നവംബർ 28ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 697/2022) തസ്തിയിലേക്കുള്ള മുഖ്യപരീക്ഷ ഫെബ്രുവരി ഏഴിന് നടത്തും. പ്രാഥമിക പരീക്ഷയെ തുടർന്നുള്ള അർഹത പട്ടികയിൽപെടുന്നവർക്കെല്ലാം മുഖ്യപരീക്ഷയെഴുതാം.
പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി നവംബർ 25ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന മൂന്നാംഘട്ട പരീക്ഷക്ക് (കാറ്റഗറി നമ്പർ 46/2023, 722/2022 തുടങ്ങിയവ) കോഴിക്കോട് ജില്ലയിലെ ഗവ. ഗേൾസ് എച്ച്.എസ്.എസ് ബാലുശ്ശേരി (സെന്റർ നമ്പർ 3601) പരീക്ഷ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1477210 മുതൽ 1477449 വരെയുള്ള 240 ഉദ്യോഗാർഥികൾ ജി.എച്ച്.എസ്.എസ് കൊക്കല്ലൂർ, കൊക്കല്ലൂർ പി.ഒ, ബാലുശ്ശേരി, കോഴിക്കോട് പുതിയ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.