കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 291-333/2023 വരെ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം സെപ്റ്റംബർ 29ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭിക്കും. ഓൺലൈനായി നവംബർ ഒന്നുവരെ അപേക്ഷിക്കാം. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഓറൽ പാതോളജി ആൻഡ് മൈക്രോബയോളജി, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി (കേരള മെഡിക്കൽ എജുക്കേഷൻ), മെഡിക്കൽ ഓഫിസർ (ഹോമിയോ) (തസ്തികമാറ്റം വഴി), റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ജൂനിയർ ലെക്ചറർ-സ്കൾപ്ചർ (കോളജ് വിദ്യാഭ്യാസം), നഴ്സറി ടീച്ചർ, പാംഗർ ഇൻസ്ട്രക്ടർ (കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി).
ഡ്രൈവർ-കം-ഓഫിസ് അറ്റൻഡന്റ്-മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (ഇൻഷുറൻസ് മെഡിക്കൽ സർവിസസ്), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹെൽത്ത് സർവിസസ്), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, യു.പി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (വിദ്യാഭ്യാസം), സിവിൽ എക്സൈസ് ഓഫിസർ ട്രെയിനി (പുരുഷന്മാർ) (നേരിട്ടും തസ്തികമാറ്റം വഴിയും).
വർക്ക് സൂപ്രണ്ട് (സോയിൽ സർവേ), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, ബോട്ട് കീപ്പർ (വിമുക്ത ഭടന്മാർ) (എൻ.സി.സി), വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനി). എൻ.സി.എ റിക്രൂട്ട്മെന്റ് ഒഴിവുകളും ഉണ്ട്. തസ്തികകൾ, ഒഴിവുകൾ, ശമ്പളം, യോഗ്യതാമാനദണ്ഡങ്ങൾ, അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ, സംവരണം മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.