എം.​ബി.​എ പ​ഠ​ന​ത്തി​ന് കെ-​മാ​റ്റ്

​മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം.​ബി.​എ) പ​ഠ​ന​ത്തി​നാ​യു​ള്ള കേ​ര​ള മാ​നേ​ജ്മെ​ന്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (കെ-​മാ​റ്റ് 2024) ആ​ദ്യ സെ​ഷ​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.cee.kerala.gov.in ൽ ​ഫെ​ബ്രു​വ​രി ഒ​മ്പ​ത് വൈ​കീ​ട്ട് നാ​ലു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നും വെ​ബ്സൈ​റ്റി​ലു​ണ്ട്. അ​പേ​ക്ഷാ​ഫീ​സ് 1000 രൂ​പ. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് 500 രൂ​പ മ​തി. പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല.

യോ​ഗ്യ​ത: ബി​രു​ദം (ആ​ർ​ട്സ്, സ​യ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ്, കോ​മേ​ഴ്സ്, മാ​നേ​ജ്മെ​ന്റ്). അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് നി​ഷ്‍ക​ർ​ഷി​ച്ച മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദ​മെ​ടു​ത്തി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി​യി​ല്ല.

ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക്ക് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മൂ​ന്നു മ​ണി​ക്കൂ​ർ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ, ക്വാ​ണ്ടി​റ്റേ​റ്റി​വ് ആ​പ്റ്റി​റ്റ്യൂ​ഡ്, ഡേ​റ്റ സ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ് ലോ​ജി​ക്ക​ൽ റീ​സ​നി​ങ്, പൊ​തു​വി​ജ്ഞാ​നം, ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യി​ൽ മ​ൾ​ട്ടി​പ്ൾ ചോ​യ്സ് മാ​തൃ​ക​യി​ൽ 180 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ശ​രി ഉ​ത്ത​ര​ത്തി​ന് നാ​ലു മാ​ർ​ക്ക്. ഉ​ത്ത​രം തെ​റ്റി​യാ​ൽ ഓ​രോ മാ​ർ​ക്ക് വീ​തം കു​റ​ക്കും. ആ​കെ 720 മാ​ർ​ക്കി​നാ​ണ് പ​രീ​ക്ഷ. ടെ​സ്റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ജ​ന​റ​ൽ, എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ ചു​രു​ങ്ങി​യ​ത് 10 ശ​ത​മാ​നം മാ​ർ​ക്ക് (72 മാ​ർ​ക്ക്) ക​ര​സ്ഥ​മാ​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ 7.5 ശ​ത​മാ​നം ക​ട്ട് ഓ​ഫ് മാ​ർ​ക്ക് (54 മാ​ർ​ക്ക്) നേ​ട​ണം.

‘കെ-​മാ​റ്റ് 2024’ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വ​കു​പ്പു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന എം.​ബി.​എ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് മാ​ർ​ക്ക് ഇ​ള​വു​ണ്ടാ​വും. സാ​ധാ​ര​ണ​ഗ​തി​യി​ൽ കെ-​മാ​റ്റ് സ്കോ​റി​ന് 80 ശ​ത​മാ​നം, ഗ്രൂ​പ് ച​ർ​ച്ച​ക്ക് 10 ശ​ത​മാ​നം, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ത്തി​ന് 10 ശ​ത​മാ​നം വെ​യി​റ്റേ​ജ് ന​ൽ​കി​യാ​ണ് എം.​ബി.​എ പ്ര​വേ​ശ​നം. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​ത​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ടാ​വും.

Tags:    
News Summary - K-MAT for MBA Studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.