കോട്ടക്കല്‍: വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് യൂറോപ്യന്‍ യൂനിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കി ‘മാധ്യമം’ അന്താരാഷ്ട്ര സെമിനാർ. ജോര്‍ജിയയിലെ യൂറോപ്യന്‍ യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് പഠനവുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിചയപ്പെടാനും നേരിട്ട് അഡ്മിഷൻ നേടാനും സാധ്യമാകുന്ന തരത്തിൽ കോട്ടക്കലില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കാളികളായി.
കോട്ടക്കല്‍ റിഡ്ജസ് ഇന്‍ ഹാളില്‍ നടന്ന സെമിനാര്‍ കോട്ടക്കല്‍ നഗരസഭ ചെയര്പേഴ്സന് ഡോ. കെ. ഹനീഷ ഉദ്ഘാടനം ചെയ്തു. വിദേശരാജ്യങ്ങളില്‍ ഉന്നത പഠനം നേടുകയെന്നത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും മാധ്യമം നടത്തുന്ന ഇത്തരം സെമിനാറുകള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും അവര്‍ പറഞ്ഞു. മാധ്യമം മലപ്പുറം റെസിഡന്റ് എഡിറ്റര്‍ ഇനാം റഹ്മാന് അധ്യക്ഷത വഹിച്ചു.
ഡെസ്റ്റിനേഷന്‍ എജുക്കേഷന്‍ കണ്‍സൾട്ടിങ് സി.ഇ.ഒ ഹരീഷ് അവേദന്‍ വിദേശ സര്‍വകലാശാലകളെക്കുറിച്ച് വിശദീകരിച്ചു. പഠനച്ചെലവുകള്‍, പ്രവേശന രീതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സംശയനിവാരണം നടത്തി. യൂറോപ്യന്‍ യൂനിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ടമാര്‍ സര്ഗിനാവ, റെക്ടര്‍ ഗോച്ച ടൂട്ബെറിഡ്സെ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. മാധ്യമം ബിസിനസ് സൊലൂഷന് മാനേജര്‍ അബ്ദുല്‍ ഗഫൂര്‍, സി.ആര്.എം ഫൈസല്‍ പുളിക്കൂല്‍, ലേഖകന്‍ പ്രമേഷ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. ന്യൂസ് എഡിറ്റര്‍ ബി.എസ്. നിസാമുദ്ദീന്‍ സ്വാഗതവും മലപ്പുറം യൂനിറ്റ് അഡ്മിന് എം.എ. നൗഷാദ് നന്ദിയും പറഞ്ഞു. വിദേശത്ത് മെഡിക്കല്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലായിരുന്നു സെമിനാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.