കൊച്ചി: യു.ജി.സി നിബന്ധന പാലിക്കാതെ സർക്കാർ കോളജുകളിൽ 12 പ്രിൻസിപ്പൽമാരെ നിയമിച്ചത് റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) ഉത്തരവ് ഹൈകോടതി ശരിവെച്ചു. യു.ജി.സി നിബന്ധന പ്രകാരം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് യോഗ്യത പരിശോധിക്കാതെയാണ് നിയമനമെന്ന കണ്ടെത്തൽ ശരിവെച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കെ.എ.ടി ഉത്തരവ് ചോദ്യം ചെയ്ത് ഡോ. കെ.കെ. ദാമോദരനടക്കം എട്ടുപേർ നൽകിയ ഹരജി കോടതി തള്ളി.
2010ലെ യു.ജി.സി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രിൻസിപ്പൽമാരുടെ യോഗ്യത പരിശോധിച്ച് നിയമനം നടത്തണമെന്ന 2016ലെ ഹൈകോടതി ഫുൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമായി നടത്തിയ നിയമനം ചോദ്യം ചെയ്യുന്ന ഹരജിയിലാണ് ഡോ. കെ.കെ. ദാമോദരനടക്കം 12 പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി 2022 ഡിസംബർ 16ന് കെ.എ.ടി ഉത്തരവിട്ടത്.
സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഇവരുടെ യോഗ്യത പരിശോധിക്കാനും ഇവർ യോഗ്യരാണെങ്കിൽ പ്രിൻസിപ്പൽ സ്ഥാനത്ത് തുടരാമെന്നും ഡോ. ദാമോദരൻ അടക്കമുള്ളവർ നൽകിയ പുനഃപരിശോധന ഹരജിയിൽ കെ.എ.ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.