തേഞ്ഞിപ്പലം: 2024-’25 അധ്യയനവര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് (പി.ജി കാപ് 2024) 28ന് വൈകീട്ട് അഞ്ചുവരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.
ജൂണ്‍ 27ന് ആരംഭിക്കുന്ന അദീബെ ഫാസില്‍ പ്രിലിമിനറി രണ്ടാം വര്‍ഷ ഏപ്രില്‍/മേയ് 2024 പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍. ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് കോഴിക്കോട് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ ഗവ. കോളജ് മടപ്പള്ളിയില്‍ പരീക്ഷക്ക് ഹാജരാകണം.
ബി.ടെക് നാല്, ആറ് സെമസ്റ്റര്‍ (2014 സ്കീം - 2015 മുതല്‍ 2018 വരെ പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ (ഐ.ഇ.ടി) നിന്ന് കൈപ്പറ്റാം. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈനിങ് ആൻഡ് മാനേജ്മെന്റ് നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ് കോളജ് പൊന്നാനി. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
സര്‍വകലാശാല നിയമപഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍.എം (രണ്ടു വര്‍ഷം, 2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 ഇ.സി.ബി IV -സൈബർ ക്രൈംസ് ആൻഡ് ലീഗൽ കൺട്രോൾ ഓഫ് സൈബർ കമ്യൂണിക്കേഷൻ പേപ്പര്‍ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജൂലൈ 18ന് നടത്തും.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഹെൽത്ത് ആൻഡ് യോഗ തെറപ്പി (2020 പ്രവേശനം മുതല്‍) ജൂണ്‍ 2024 റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 22ന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പന് കോളജ് കോഴിക്കോട്.
നാലാം സെമസ്റ്റര്‍ എം.എഡ് (2020 പ്രവേശനം മുതല്‍) ജൂലൈ 2024 റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 29ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
എസ്.ഡി.ഇ അവസാന വര്‍ഷ എം.എ ഹിസ്റ്ററി (2017 പ്രവേശനം) സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ മൂന്നുവരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റര്‍ ബി.ആര്‍ക് ഏപ്രില്‍ 2024 (2017 സ്കീം), ജൂലൈ 2024 (2012 സ്കീം) റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ: സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും നടത്തുന്ന എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 27ന് രാവിലെ 10ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.