തേഞ്ഞിപ്പലം: സർവകലാശാല റഷ്യന്‍ ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ ജര്‍മന്‍, ഫ്രഞ്ച്, റഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം. യോഗ്യത: പ്ലസ്ടു. പ്രായപരിധിയില്ല. പ്രധാനമായും ഓണ്‍ലൈനിലാണ് ക്ലാസ് നടക്കുന്നത്. കോൺടാക്ട് ക്ലാസുകളും നല്‍കും.
ആറു മാസമാണ് കോഴ്സ് കാലാവധി. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കും. പ്രവേശന വിഭാഗം വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പ് റഷ്യന്‍ ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍ പഠനവകുപ്പില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 28. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ മൂന്നിന് രാവിലെ 10ന്. യോഗ്യത: എം.എ സോഷ്യോളജി, യു.ജി.സി നെറ്റ്. പിഎച്ച്.ഡി അഭിലഷണീയം. യോഗ്യരായവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകൾ, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം സോഷ്യോളജി പഠനവകുപ്പില്‍ എത്തണം. ഫോൺ: 0494 2407240.
സര്‍വകലാശാല എന്‍ജിനീയറിങ് കോളജില്‍ (സി.യു-ഐ.ഇ.ടി) 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ബി.ടെക് എന്‍.ആര്.ഐ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി ബ്രാഞ്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചത്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്. ഫോൺ: 9567172591.
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി (സി.ബി.സി.എസ്.എസ്) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2024 (2021 മുതല്‍ പ്രവേശനം), ഏപ്രില്‍ 2023 (2020 പ്രവേശനം മാത്രം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും എട്ടാം സെമസ്റ്റര്‍ (2020 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷയും ആഗസ്റ്റ് ഒന്നിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.