തേഞ്ഞിപ്പലം: സര്‍വകലാശാലക്കു കീഴിലെ അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂലൈ എട്ടിന് വൈകീട്ട് അഞ്ചുവരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ (https://admission.uoc.ac.in/).
2024-2025 അധ്യയനവര്‍ഷത്തെ അഫ്ദലുല്‍ ഉലമ (പ്രിലിമിനറി) കോഴ്സിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് (രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജനനത്തീയതി എന്നിവ ഒഴികെ) ജൂലൈ അഞ്ചിന് വൈകീട്ട് നാലുവരെ അവസരമുണ്ടാകും. തിരുത്തലിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഒന്നാം അലോട്ട്മെന്റ് ജൂലൈ എട്ടിന് പ്രസിദ്ധീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ എന്‍.സി.സി/സ്പോര്‍ട്സ്/ആര്‍ട്സ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായ ഒന്നു മുതല്‍ അഞ്ചു വരെ സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്-വി-യു.ജി) 2021 പ്രവേശനം ബി.വോക് വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ്സ് പോര്‍ട്ടലിലെ ‘ഗ്രേസ് മാര്‍ക്ക് പ്ലാനര്‍’ വഴി ഓപ്ഷന് നല്കിയ ശേഷം പരീക്ഷാഭവന് ഇ.പി.ആര് വിഭാഗത്തില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 15.
ജൂലൈ എട്ടിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.കോം വൊക്കേഷനല്‍ (സി.യു.സി.ബി.സി.എസ്.എസ് 2014 മുതല്‍ 2016 വരെ പ്രവേശനം) സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയിലെ ജൂലൈ 12ന് നടത്താന്‍ നിശ്ചയിച്ച ബി.കോം, ബി.കോം വൊക്കേഷനല്‍ പേപ്പര്‍ മാര്‍ക്കറ്റിങ് മാനേജ്മെന്റ്, ബി.ബി.എ പേപ്പര്‍ ഐ.ടി ഫോര്‍ ബിസിനസ് ആൻഡ് മാനേജ്മെന്റ് എന്നിവയുടെ പരീക്ഷകള്‍ തേഞ്ഞിപ്പലം കോഹിനൂരിലുള്ള കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളജില്‍ നടത്തും. സമയം രാവിലെ 9.30 മുതല്‍ 12.30 വരെ.
ഒന്നാം സെമസ്റ്റര്‍ എം.വോക് മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷന് ഇന്‍ ഡേറ്റ അനലറ്റിക്സ് നവംബര്‍ 2022/ നവംബര്‍ 2023 പരീക്ഷകള്‍ക്ക് പിഴകൂടാതെ 11 വരെയും 190 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ് -പി.ജി 2019 പ്രവേശനം) എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂലൈ 22ന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാല കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക് (2020 പ്രവേശനം) മേയ് 2024 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി ഓണേഴ്സ് (2019 പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ബി.ആര്‍ക് (2014 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
സര്‍വകലാശാലയില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് (എന്‍.സി.എ ഒഴിവുകള്‍ ഉള്‍പ്പെടെ) സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (https://www.uoc.ac.in/).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.